Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോൺഗ്രസ്...

കോൺഗ്രസ് കിടപ്പുരോഗിയുടെ അവസ്ഥയിൽ -മുല്ലക്കര രത്നാകരൻ

text_fields
bookmark_border
കൊട്ടാരക്കര: കിടപ്പുരോഗികളുടെ അവസ്ഥയിലാണ് നിലവിലെ കോൺഗ്രസെന്നും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം നയിക്കാൻ ശക്തിയില്ലാതായെന്നും സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ പറഞ്ഞു. സി.പി.ഐ കൊട്ടാരക്കര മണ്ഡലം ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഉണ്ണികൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. ജി. മാധവൻ നായർ, കെ.എസ്. ഇന്ദുലേഖരൻ നായർ, എ. മന്മഥൻ നായർ, എ.എസ്. ഷാജി, ഡി. രാമകൃഷ്ണപിള്ള, എസ്. വിനോദ്കുമാർ, എ. അധിൻ എന്നിവർ സംസാരിച്ചു. ഹോട്ടലിൽ മോഷണം; 30,000 രൂപ കവർന്നു കൊട്ടാരക്കര: ഗണപതി ക്ഷേത്രം റോഡിൽ അത്തം ഹോട്ടലിൽനിന്ന് മുപ്പതിനായിരത്തിലധികം രൂപ കവർന്നു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഹോട്ടലി‍ൻെറ വാതിൽ തകർത്ത് ഉള്ളിൽക്കടന്ന് മേശ കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. ഉത്സവക്കച്ചവടത്തിൽ ലഭിച്ച പണമാണ് നഷ്ടമായത്. മേശയിലുണ്ടായിരുന്ന പണവും നാണയങ്ങളും പണം സൂക്ഷിച്ചിരുന്ന മറ്റൊരു വഞ്ചിയും അപഹരിച്ചു. പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story