Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:31 AM IST Updated On
date_range 13 May 2022 5:31 AM ISTഭക്ഷണ ശാലകളില്‍ പരിശോധന; രണ്ട് സ്ഥാപനങ്ങള്‍ കൂടി പൂട്ടി
text_fieldsbookmark_border
ചിത്രം- കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷ വിഭാഗവും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കരുനാഗപ്പള്ളി ശൈഖ് മസ്ജിദ് പള്ളിക്ക് സമീപമുള്ള ഹോട്ടല്‍, ചായക്കട എന്നിവയാണ് പൂട്ടിയത്. പഴകിയ ആഹാരസാധനങ്ങള്‍ സൂക്ഷിക്കുകയും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളത്തിൻെറ പരിശോധന സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവ രണ്ടും അടച്ചുപൂട്ടിയത്. കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ദേശീയപാതക്ക് സമീപം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കടകളില്‍ കച്ചവടം നടത്തി വന്ന പച്ചക്കറിക്കടകളും മറ്റും മാറ്റിസ്ഥാപിക്കാനും അധികൃതര്‍ നിർദേശം നല്‍കി. ഇത്തരം കടകള്‍ ഉന്തുവണ്ടികളില്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. താലൂക്കാശുപത്രിക്ക് മുന്‍വശവും ഫുട്പാത്തില്‍ കച്ചവടം നടത്തിവന്നിരുന്നവരെയും ഒഴിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷ ഓഫിസര്‍ അനീഷ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍, ജെ.എച്ച്.ഐമാരായ റെനീഷ, നവീന, റജിന എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ചിത്രം: കരുനാഗപ്പള്ളി ദേശീയപാതയോരത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കടകളില്‍ അധികൃതര്‍ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
