Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:31 AM IST Updated On
date_range 13 May 2022 5:31 AM ISTനഴ്സുമാര്‍ക്ക് ആദരവുമായി കെ.എം.എം.എല്‍
text_fieldsbookmark_border
ചിത്രം- കൊല്ലം: അന്താരാഷ്ട്ര നഴ്സസ് ദിന ഭാഗമായി നഴ്സുമാര്‍ക്ക് ആദരം നല്‍കി ചവറ കെ.എം.എം.എല്‍. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെയും കമ്പനിയിലെ ഒക്കുപ്പേഷനല്‍ ഹെല്‍ത്ത് സെന്‍ററിലെയും നഴ്സുമാരെയാണ് കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് ഉപഹാരം നല്‍കി ആദരിച്ചത്. കെ.എം.എം.എല്‍ ടെക്നിക്കല്‍ യൂനിറ്റ് ഹെഡ് പി.കെ. മണിക്കുട്ടന്‍, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബിപിന്‍, സിവില്‍ സര്‍ജന്‍ ഡോ. ജയകുമാര്‍, അസി. സര്‍ജന്‍മാരായ ഡോ. ഫെയിസല്‍, ഡോ. അഭിലാഷ്, സീനിയര്‍ നഴ്സിങ് ഓഫിസര്‍ ഷിനി ജയന്‍, നഴ്സിങ് ഓഫിസര്‍മാരായ ലിജി ബീഗം, രാഖി, കെ.എം.എം.എല്‍ വെൽഫെയര്‍ മാനേജര്‍ എ.എം. സിയാദ് എന്നിവര്‍ പങ്കെടുത്തു. ----------------------------------- മൂന്നാര്‍ ഉല്ലാസയാത്ര: ബുക്കിങ് തുടങ്ങി കൊല്ലം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ 26നുള്ള വാഗമണ്‍ വഴി മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിങ് കൊല്ലം ഡിപ്പോയില്‍ ആരംഭിച്ചു. രാവിലെ 5.10നു ആരംഭിച്ച് കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, ഏലപ്പാറ വഴി വാഗമണിൽ എത്തും. വാഗമണില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദര്‍ശിച്ചശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയന്‍റ്, വെള്ളത്തൂവല്‍, ആനച്ചാല്‍ വഴി ആദ്യദിനം മൂന്നാറില്‍ യാത്ര അവസാനിക്കും. അടുത്ത ദിവസം രാവിലെ 8.30നു മൂന്നാറില്‍നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്‍റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിങ് പോയന്‍റ്സ്, ഫ്ലവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകീട്ട് ആറിന് മൂന്നാറില്‍ എത്തും. 28ന് പുലര്‍ച്ച രണ്ടിന് തിരികെ കൊല്ലത്തെത്തും. ബുക്കിങ് തുക 1150 രൂപ. ബുക്കിങ്ങിന് ഫോൺ: 8921950903, 9496675635.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story