Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉദ്യോഗസ്ഥരുടെ അഭാവം;...

ഉദ്യോഗസ്ഥരുടെ അഭാവം; ഭൂമി തരംതിരിക്കൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു

text_fields
bookmark_border
കരുനാഗപ്പള്ളി: താലൂക്കിലെ ആദിനാട്, തൊടിയൂർ, കുലശേഖരപുരം അയണിവേലിക്കുളങ്ങര ഉൾപ്പെടെയുള്ള വില്ലേജുകളിലെ ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട അപേക്ഷകൾ കെട്ടിക്കിടക്കുന്നു. സെക്ഷനിലെ സ്​പെഷൽ ചാർജ് ഉദ്യോഗസ്ഥ സ്ഥലംമാറിപ്പോയതിനെ തുടർന്നാണ് കൊല്ലം അർ.ഡി.ഒ ഓഫിസിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. 2021 ഡിസംബറിന് മുമ്പ് നേരിട്ട് കൊടുത്ത അപേക്ഷകളിൽ തീരുമാനം വൈകുന്നതി‍ൻെറ കാരണം അന്വേഷിച്ച്​ ഓഫിസിലെത്തി നിരാശരായി മടങ്ങുന്നതിലധികവും പത്ത് സെന്‍റോ അതിൽ കുറവ്‌ ഭൂമിയോ മാത്രമുള്ള സാധാരണക്കാരാണ്. സ്​പെഷൽ ചാർജ് ഉദ്യോഗസ്ഥ സ്ഥലംമാറിപ്പോയപ്പോൾ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിന് തയാറാകാത്തതാണ് അപേക്ഷകളിൻമേൽ തീരുമാനമാകാത്തതെന്ന ആക്ഷേപമുണ്ട്. ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട കാലതാമസമൊഴിവാക്കുന്നതിന് അടിയന്തര നടപടിയാവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് വില്ലേജുകളിലെ അപേക്ഷകർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story