Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫോമ കേരള കൺ​െവൻഷൻ

ഫോമ കേരള കൺ​െവൻഷൻ

text_fields
bookmark_border
കൊല്ലം: ഫെഡറേഷൻ ഓഫ്​ മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് 'ഫോമ' കേരള കൺവെൻഷൻ വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. ഫോമ വനിതാഫോറം നഴ്സിങ്​ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുളള സ്​കോളർഷിപ് പദ്ധതിയുടെ ആദ്യ ഗഡുവായി 20 ലക്ഷം രൂപ മന്ത്രി വി. ശിവൻകുട്ടി കൈമാറും. സമാപന സമ്മേളനം ശനിയാഴ്ച വൈകുന്നേരം നാലിന് കൊല്ലം ഓർക്കിഡ് ബീച്ച് റിസോർട്ടിൽ നടക്കും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പ​ങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച്​ ശനിയാഴ്ച വൈകുന്നേരം നാലിന്​ കൊല്ലം ബീച്ചിൽ വൺ ഇന്ത്യ കൈറ്റ്​ ടീം പട്ടം പറത്തൽ പ്രദർശനം നടത്തും. 80 അടി വീതിയുള്ള ഭീമൻ കഥകളി പട്ടവും 40 അടി വ്യാസമുള്ള സർക്കിൾ പട്ടവും ഇതിൽ ഉണ്ടാവും. ക്യാപ്റ്റൻ അബ്​ദുല്ല മാളിയേക്കൽ നേതൃത്വം നൽകും. കേരള കൺവെൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്​, ഫോമ ജോയന്‍റ്​ ട്രഷറർ ബിജു തോണിക്കടവിൽ, ജൂണ തോമസ്​, പി.കെ. രാ​ജേന്ദ്രൻ, ഷിജി ജയിംസ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story