Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:28 AM IST Updated On
date_range 13 May 2022 5:28 AM ISTകുടുംബശ്രീ കലാജാഥ ജില്ലയില്‍ പര്യടനം നടത്തും
text_fieldsbookmark_border
കൊല്ലം: സംസ്ഥാന സര്‍ക്കാറിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്ന നാടകവും നൃത്ത ശില്‍പവുമുള്‍പ്പെടുന്ന കുടുംബശ്രീ കലാ ജാഥ 16 മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. കുടുംബശ്രീയുടെ 12 രംഗശ്രീ കലാകാരികള്‍ നാല് ദിവസം നീളുന്ന കലാജാഥക്ക് നേതൃത്വം നല്‍കും. ജില്ലയിലെ 20 കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ജാഥ 19ന് സമാപിക്കും. 16ന് കൊല്ലം ടൗണ്‍, മയ്യനാട്, പരവൂര്‍ നഗരസഭ, ചാത്തന്നൂര്‍, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലും 17ന് പൂയപ്പള്ളി, ഇടമുളയ്ക്കല്‍, ചടയമംഗലം, കടയ്ക്കല്‍, അഞ്ചല്‍, 18ന് പുനലൂര്‍, പത്തനാപുരം, വിളക്കുടി, കൊട്ടാരക്കര, മൈലം പ്രദേശങ്ങളിലും കലാപരിപാടികള്‍ അവതരിപ്പിക്കും. 19ന് പടിഞ്ഞാറേകല്ലട, തൊടിയൂര്‍, കരുനാഗപ്പള്ളി, പനയം, കൊല്ലം ടൗണ്‍ എന്നിവിടങ്ങളിലൂടെ പര്യടനം പൂര്‍ത്തിയാക്കും. നൃത്തശിൽപത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കരിവെള്ളൂര്‍ മുരളിയാണ്. എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷന്‍ പുതുക്കാം കൊല്ലം: 2000 ജനുവരി ഒന്നു മുതല്‍ 2022 ജനുവരി 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാർഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍, അർധ സര്‍ക്കാര്‍, പൊതുമേഖല തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത സമയപരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അപേക്ഷിക്കാം. കൂടാതെ, രജിസ്‌ട്രേഷന്‍ ഐഡൻഡിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1999 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. www.eemployment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള 'സ്‌പെഷല്‍ റിന്യൂവല്‍'ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story