Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:33 AM IST Updated On
date_range 12 May 2022 5:33 AM ISTഭിന്നശേഷിക്കാരുടെ അവകാശ നിയമത്തെ സംബന്ധിച്ച് പരിശീലനം
text_fieldsbookmark_border
കൊല്ലം: ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങളെ സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റും കൊല്ലം സിറ്റി, കൊല്ലം റൂറൽ പൊലീസും ചേർന്നാണ് പരിശീലന ക്ലാസ് നടത്തിയത്. സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. കൊല്ലം അഡീ. എസ്.പി സോണി ഉമ്മൻകോശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമീഷണറും മുൻ ജില്ല ജഡ്ജിയുമായ എസ്.എച്ച്. പഞ്ചാപകേശൻ ക്ലാസ് നയിച്ചു. സി. ദേവരാജൻ, എച്ച്. മുഹമ്മദ്ഖാൻ, ആർ. രതീഷ്, ബി.ഷെഫീക്ക് എന്നിവർ പങ്കെടുത്തു. സഹോദരനെ ആക്രമിച്ച യുവാവ് പിടിയിൽ കൊല്ലം: സഹോദരൻെറ മുഖാസ്ഥി അടിച്ചുതകർത്ത യുവാവിനെ പൊലീസ് പിടികൂടി. തൃക്കടവൂർ കുരീപ്പുഴ കല്ലുവിള പടിഞ്ഞാറ്റതിൽനിന്ന് നീരാവിൽ ആക്കൽകായൽവാരത്ത് വാടകക്ക് താമസിക്കുന്ന അർജുനനാണ് പിടിയിലായത്. ഇളയ സഹോദരൻ അജയനെയാണ് ആക്രമിച്ചത്. നിർമാണ തൊഴിലാളികളായ ഇരുവരും ഒരുമിച്ച് വാടകക്ക് താമസിച്ച് വരുകയായിരുന്നു. അജയൻ ഉപയോഗിച്ചുവരുന്ന മുഴക്കോൽ ചോദിച്ച് കൊടുക്കാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് ആക്രമിച്ചത്. സമീപത്ത് കിടന്ന തടികഷണം എടുത്ത് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ യുവാവിൻെറ നെറ്റിയിലും വലത് കണ്ണിന് മുകളിലുമുളള അസ്ഥിക്കും പൊട്ടലുണ്ടായി. ഗുരുതര പരിക്കേറ്റ യുവാവിനെ ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫിസർ നകുൽ രജേന്ദ്രദേശ്മുഖിൻെറ നേതൃത്വത്തിൽ അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജൻ സബ് ഇൻസ്പെക്ടർമാരായ വി. അനീഷ്, എൻ.ജെ. ഹരികുമാർ, ഫാദിൽ റാൻ, സാബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story