Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightതീരദേശറോഡ്‌...

തീരദേശറോഡ്‌ സഞ്ചാരയോഗ്യമാക്കുന്ന ജോലി ആരംഭിച്ചു

text_fields
bookmark_border
coastal road navigable
cancel
camera_alt

എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര​ദേ​ശ റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​ന്നു

വൈ​പ്പി​ന്‍: എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍ ക​ട​ല്‍ ക്ഷോ​ഭ​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും മ​റ്റും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തിെൻറ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര​ദേ​ശ​റോ​ഡി​ലെ മ​ണ​ലും ക​ല്ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ്ര​സി​ഡ​ൻ​റ് അ​സീ​ന അ​ബ്​​ദു​ല്‍സ​ലാം അ​റി​യി​ച്ചു.

ഒ​മ്പ​താം വാ​ര്‍ഡ് അം​ഗം സാ​ബു​വി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന് തെ​ക്കു ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് മ​ണ​ല്‍വാ​ട​യും നി​ര്‍മി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ച​ളി​യും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി​യ വീ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ക്ലോ​റി​ന്‍ ഉ​ള്‍പ്പെ​െ​ട​യു​ള്ള സാ​ധ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ന​ട​ത്തി. നാ​യ​ര​മ്പ​ലം വെ​ളി​യ​ത്താം​പ​റ​മ്പ് ക​ട​പ്പു​റ​ത്ത് ക​ട​ല്‍ക്ഷോ​ഭ​ത്തി​ല്‍ മ​ണ​ല്‍മൂ​ടി​യ തീ​ര​ദേ​ശ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ​ല്‍നീ​ക്കം ചെ​യ്യ​ലും മ​ണ​ല്‍ വാ​ട​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​വും ന​ട​ക്കു​ന്ന​ത്. നാ​ലു ദി​വ​സ​ത്തെ തു​ട​ര്‍ച്ച​യാ​യ ക​ട​ല്‍ക്ഷോ​ഭം മൂ​ലം ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം ക​ട​ല്‍ഭി​ത്തി പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നി​രു​ന്നു. ഇ​തേ​തു​ട​ര്‍ന്ന് വീ​ടു​ക​ളി​ല്‍ മ​ണ്ണും ച​ളി​യും ഒ​ഴു​കി ക​യ​റി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ര​ണ്ടു ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ള്‍ മ​ണ​ല്‍നീ​ക്കം ചെ​യ്യു​ന്ന​ത്. വെ​ളി​യ​ത്താം​പ​റ​മ്പി​ലെ ദേ​വി​വി​ലാ​സം സ്‌​കൂ​ളി​ലെ ഒ​രു ക്യാ​മ്പ്​ മാ​ത്ര​മെ ഇ​പ്പോ​ഴും പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത്​​അം​ഗം സി.​സി സി​ജി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodcoastal road
News Summary - Work has begun to make the coastal road navigable
Next Story