ഇരുചക്ര വാഹന മോഷണം; മൂന്ന് പേർ പിടിയിൽ
text_fieldsഅറസ്റ്റിലായ ഇരുചക്ര വാഹന
മോഷ്ടാക്കൾ
വൈപ്പിൻ: വിവിധ കേസുകളിലായി മൂന്ന് ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ.നായരമ്പലം തയ്യെഴുത്ത് വഴി ഭാഗത്ത് പറപ്പിള്ളി വീട്ടിൽ ലിജോ ആന്റണി (32), കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കൽ ഭാഗത്ത് തേക്കിലകാട്ടിൽ വീട്ടിൽ വിഷ്ണു (ഫ്രീക്കൻ വിഷ്ണു -22), മട്ടാഞ്ചേരി കളതുങ്കൽപറമ്പ് വീട് അൽത്താഫ് മുഹമ്മദ് ( 22 ) എന്നിവരെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
എളങ്കുന്നപ്പുഴ പെരുമാൾപടി കണ്ണായത്ത് ജെക്സൻ ജോർജിന്റെ വീട്ടിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് ലിജോ ആന്റണി അറസ്റ്റിലായത്. മുരിക്കുംപാടം സമുദ്ര ഫിഷിങ് കമ്പനിയുടെ മുൻവശം പാർക്ക് ചെയ്ത സ്കൂട്ടറാണ് വിഷ്ണു മോഷ്ടിച്ചത്. വളപ്പ് ഭാഗത്തുള്ള വർക്ക്ഷോപ്പിനു മുൻവശംവെച്ച ബൈക്ക് അൽത്താഫ് മോഷ്ടിക്കുകയായിരുന്നു.
വിഷ്ണുവും അൽത്താഫും നിരവധി മോഷണ കേസുകളിലെ പ്രതികളാണ്.ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, എസ്.ഐ അഖിൽ വിജയകുമാർ, എ.എസ്.ഐ ഷാഹിർ, സി.പി.ഒ സ്വരാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

