എറണാകുളം ജില്ലയിലെ ആദ്യ ‘പുഞ്ചിരി ചന്ത’ ഞാറക്കലിൽ തുറന്നു
text_fieldsപുഞ്ചിരി ചന്ത ഞാറക്കൽ പെരുമ്പിള്ളിയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആരംഭിച്ച ആദ്യ മത്സ്യ വിപണന കേന്ദ്രമായ പുഞ്ചിരി ചന്ത ഞാറക്കൽ പെരുമ്പിള്ളിയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
രാസവസ്തു മുക്ത മത്സ്യം കൃത്യസമയത്ത് ഉപഭോക്താക്കളിൽ എത്തിക്കാൻ വിപണന ശൃംഖല ഒരുക്കുന്നതാണ് പുതിയ വിപണന കേന്ദ്രം.ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് അംഗം ഷിൽഡ റിബേരോ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാലാമണി ഗിരീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ചെറിയാൻ വാളൂരാൻ, വാർഡ് അംഗം വാസന്തി രാജീവ്, ഫിഷറീസ് ജൂനിയർ സൂപ്രണ്ട് സേവ്യർ ബോബൻ, എക്സ്റ്റൻഷൻ ഓഫീസർ ബി.എസ്. സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.

