Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightവൈപ്പിൻ തീരത്ത്...

വൈപ്പിൻ തീരത്ത് അപൂർവയിനം കടൽപക്ഷിയെത്തി

text_fields
bookmark_border
Rare seabird spotted off Vypin coast
cancel

വൈ​പ്പി​ൻ: അ​പൂ​ർ​വ​യി​നം ക​ട​ൽ​പ​ക്ഷി വൈ​പ്പി​ൻ തീ​ര​ത്ത് എ​ത്തി​യ​ത് കൗ​തു​ക​മാ​യി. കേ​ര​ള​ത്തി​ന്‍റെ തീ​ര​ത്ത് കാ​ണാ​ത്ത പ​രാ​സി​റ്റി​ക് ജാ​ഗ​ർ എ​ന്ന ക​ട​ൽ​പ​ക്ഷി​യെ​യാ​ണ് പു​തു​വൈ​പ്പ് തീ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ ആ​ഴ​ക്ക​ട​ലി​ൽ മാ​ത്രം കാ​ണാ​റു​ള്ള​താ​ണ് ഈ ​പ​ക്ഷി. കേ​ര​ള​തീ​ര​ത്ത് ക​ര​യി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് ഈ ​പ​ക്ഷി എ​ത്തു​ന്ന​തെ​ന്ന് പ​ക്ഷി​നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

ആ​ർ​ട്ടി​ക് സ്കു​വ എ​ന്നു​കൂ​ടി ഈ ​പ​ക്ഷി​ക്ക് പേ​രു​ണ്ട്. മ​റ്റ്​ പ​ക്ഷി​ക​ളി​ൽ​നി​ന്ന് അ​വ പി​ടി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളെ ത​ട്ടി​യെ​ടു​ക്കു​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​ക്കു​ണ്ട്. സ്കാ​ൻ​ഡി​നേ​വി​യ, ഐ​സ്​​ലാ​ൻ​ഡ്, കാ​ന​ഡ, സൈ​ബീ​രി​യ തു​ട​ങ്ങി ത​ണു​പ്പ് കൂ​ടി​യ കാ​ലാ​വ​സ്ഥ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​യെ കാ​ണാ​റ്. ന​മ്മു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദേ​ശാ​ട​ക​രാ​യാ​ണ് ഇ​വ എ​ത്താ​റു​ള്ള​ത്. വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ കി​ര​ൺ വി​ജ​യ്, ടി.​എ​സ്. ശ​ര​ത്, സി.​പി. മോ​ഹ​ൻ, സി​ഗ്​​ന​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പു​തു​വൈ​പ്പ് തീ​ര​ത്ത് പ​ക്ഷി​യെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rare seabirdVypin coast
News Summary - Rare seabird spotted off Vypin coast
Next Story