പുതുവത്സരാഘോഷം; വൈപ്പിനിൽ കർശന നിയന്ത്രണം
text_fieldsപ്രതീകാത്മക ചിത്രം
വൈപ്പിൻ: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ചെറായി ഭാഗത്ത് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ നിന്ന് ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ 31ന് വൺവേ ആയിരിക്കും. ചെറായി ബീച്ച് മുതൽ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്‍റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ.
ചെറായി ബീച്ച് മുതൽ തെക്കോട്ട് കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്‍റെ കിഴക്ക് ഭാഗത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ. 31ന് വൈകീട്ട് ആറ് മുതൽ ചെറായി ബീച്ചിലേക്ക് വലിയ വാഹനങ്ങൾ കടത്തിവിടില്ല. വൈപ്പിൻ- മുനമ്പം സംസ്ഥാന പാതയിൽ ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ പാർക്കിങ് പൂർണമായും നിരോധിച്ചു. വൈപ്പിൻ- മുനമ്പം സംസ്ഥാന പാതയിൽ നിന്നും രക്ത്വേശ്വരി ബീച്ചിലേക്കുള്ള റോഡിൽ പാർക്കിങ് നിരോധിച്ചു.
ബുധനാഴ്ച വൈകി ആറ് മണി മുതൽ ബീച്ച് റോഡുകളിൽ ട്രാഫിക് നിയന്ത്രണമുണ്ടാകും. വൈപ്പിൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ രക്ത്വേശ്വരി ബീച്ച് റോഡ് വഴിയും പറവൂർ, മുനമ്പം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചെറായി ബീച്ച് റോഡ് വഴിയും ബീച്ചിലേക്ക് പ്രവേശിക്കണം. ബീച്ചിൽ പുറത്തോട്ട് പോകുന്ന വൈപ്പിൻ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുഴുപ്പിള്ളി ബീച്ച് റോഡ് വഴിയും പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുനമ്പം ബീച്ച് റോഡ്- മാണി ബസാർ വഴിയും പോകണം.
ബീച്ചുകൾ സന്ദർശിക്കുന്നവർ നിർബന്ധമായും ഐഡി കാർഡ് കൈയ്യിൽ കരുതണം. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിക്കുന്ന വർക്കെതിരെയും പടക്കം പൊട്ടിക്കുന്നവർക്കുമെതിരെയും കർശന നടപടികൾ സ്വീകരിക്കും. ബുധനാഴ്ച വൈകി ആറ് മണിക്ക് ശേഷം ബീച്ചിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. റിസോർട്ടുകളിലും ഹോട്ടലുകളിലും റൂം ബുക്ക് ചെയ്ത സന്ദർശകർ വൈകിട്ട് ആറിന് മുമ്പ് ബീച്ചിൽ പ്രവേശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

