Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightഹിറ്റായി കുഴുപ്പിള്ളി...

ഹിറ്റായി കുഴുപ്പിള്ളി ​ഫ്ലോട്ടിങ്​ ബ്രിഡ്ജ്

text_fields
bookmark_border
floating bridge
cancel
camera_alt

കു​ഴു​പ്പി​ള്ളി ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ൽ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ

വൈ​പ്പി​ന്‍: ര​ണ്ട്​ മാ​സം മു​മ്പ്​ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് തു​റ​ന്നു​കൊ​ടു​ത്ത കു​ഴു​പ്പി​ള്ളി ​ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് വി​ജ​യ​ത്തി​ലേ​ക്ക്. ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി ഇ​തു​വ​രെ 35000 സ​ഞ്ചാ​രി​ക​ളാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ല്‍ ക​യ​റാ​നെ​ത്തി​യ​ത്.

42 ല​ക്ഷം രൂ​പ​യാ​ണ് വ​രു​മാ​ന ഇ​ന​ത്തി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത്. സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, കേ​ര​ള അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി, കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലാ​ണ് ബ്രി​ഡ്ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

100 മീ​റ്റ​ര്‍ നീ​ള​വും മൂ​ന്ന്​ മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള പാ​ലം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള പോ​ളി എ​ത്തി​ലീ​ന്‍ ബ്ലോ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​മാ​ല​യു​ടെ ഓ​ള​ത്തി​നൊ​പ്പം ന​മു​ക്കും ന​ട​ക്കു​വാ​ന്‍ സാ​ധി​ക്കും എ​ന്ന​താ​ണ് ബ്രി​ഡ്ജി​ന്റെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ഒ​രേ​സ​മ​യം 50 പേ​ര്‍ക്ക് വ​രെ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​ല​ത്തി​ല്‍ ഒ​രാ​ള്‍ക്ക് 120 രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ്.

ഇ​രു​വ​ശ​ങ്ങ​ളി​ലും സു​ര​ക്ഷാ വ​ല​യ​ങ്ങ​ളോ​ടു കൂ​ടി​യ പാ​ല​ത്തി​ല്‍ ലൈ​ഫ് ജാ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വേ​ശ​നം. അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് പ്ര​വേ​ശ​നം ഇ​ല്ല. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച ലൈ​ഫ് ഗാ​ര്‍ഡ്മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsKuzhupilly Floating Bridge
News Summary - Kuzhupilly Floating Bridge becomes famous
Next Story