Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊ​ലീ​സി​നെ...

പൊ​ലീ​സി​നെ കൈ​യേ​റ്റം​ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു

text_fields
bookmark_border
crime
cancel

വൈ​പ്പി​ന്‍: പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ള്‍ മു​ന​മ്പ​ത്തെ റി​സോ​ര്‍ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന വി​വ​ര​മ​റി​ഞ്ഞ്​ പൊ​ലീ​സ് എ​ത്തി​യ​തോ​ടെ ഓ​ടി​ക്ക​ള​ഞ്ഞു. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​തി​നി​ടെ പ്ര​തി​ക​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് പ​രി​സ​ര​ത്തു​ള്ള വീ​ട്ടി​ല്‍നി​ന്ന്​ സൈ​ക്കി​ള്‍ മോ​ഷ്​​ടി​ച്ച്​ ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലു​മാ​യി. നാ​യ​ര​മ്പ​ലം ക​ത്ത​ല​ത്തി​ല്‍ അ​നി​ലാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്. സൈ​ക്കി​ള്‍ ഉ​ട​മ മു​ന​മ്പം മാ​ളി​യേ​ക്ക​ല്‍ മി​ല​ന്‍ പോ​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി പി​ന്നീ​ട് പ്ര​തി​യെ ജാ​മ്യ​ത്തി​ല്‍വി​ട്ടു.

മു​ന​മ്പം സി.​ഐ എ.​എ​ല്‍. യേ​ശു​ദാ​സിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ലീ​സ് റി​സോ​ര്‍ട്ടി​ലെ​ത്തി​യ​ത്.

പ​ള്ളു​രു​ത്തി പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ൽ ഇ​നി​യും പി​ടി​കി​ട്ടാ​നു​ള്ള മൂ​ന്ന് പ്ര​തി​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​മാ​സം എ​ട്ടി​ന് പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി​യി​ല്‍ മാ​സ്‌​കി​ല്ലാ​തെ എ​ത്തി​യ ഒ​രു​സം​ഘ​ത്തെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ര്‍ന്നാ​ണ് കൈ​യേ​റ്റം ചെ​യ്ത​ത്. ഇ​തി​ല്‍ ഏ​താ​നും പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ബാ​ക്കി മൂ​ന്ന് പ്ര​തി​ക​ളാ​ണ് സു​ഹൃ​ത്താ​യ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി അ​നി​ലി​െൻറ സ​ഹാ​യ​ത്തോ​ടെ മു​ന​മ്പ​ത്തെ റി​സോ​ര്‍ട്ടി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. മു​റി വാ​ട​ക​ക്ക് ന​ല്‍കു​മ്പോ​ഴു​ള്ള ന​ട​പ​ടി​ക​ള്‍ പാ​ലി​ക്കാ​തി​രു​ന്ന റി​സോ​ര്‍ട്ട് പൊ​ലീ​സ് അ​ട​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palluruthypolice
News Summary - Incident in which the police were assaulted
Next Story