Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightമുനമ്പത്ത് യാര്‍ഡില്‍...

മുനമ്പത്ത് യാര്‍ഡില്‍ തീപിടിത്തം; മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു

text_fields
bookmark_border
മുനമ്പത്ത് യാര്‍ഡില്‍ തീപിടിത്തം; മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു
cancel

വൈപ്പിന്‍: മുനമ്പത്ത് ബോട്ട് യാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തിൽ അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരുന്ന മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി 10.45ന് മിനി ഫിഷിങ്​ ഹാര്‍ബറിനടുത്തുള്ള മുനമ്പം സ്വദേശി അജിബ്രോസ് എന്നയാളുടെ യാര്‍ഡിലാണ് അഗ്​നിബാധയുണ്ടായത്.

ഇവിടെ പണിക്ക് കയറ്റിയിരുന്ന ആലുവ സ്വദേശി ലിജേഷ്, മുനമ്പം സ്വദേശികളായ അനീഷ്, ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ഹോളി ഗ്രേസ്' എന്ന മത്സ്യബന്ധന ബോട്ടാണ് അഗ്​നിക്കിരയായത്. ആളപായമില്ല. തീപിടിത്തത്തിന്​ കാരണം എന്തെന്നും വ്യക്തമായിട്ടില്ല. രാത്രി പത്തുമണിവരെ യാര്‍ഡില്‍ പണിക്കാരുണ്ടായിരുന്നു.

ഇവര്‍ പോയി കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്. അയല്‍വാസികളിലൊരാള്‍ തീ ഉയരുന്നത് കണ്ട് യാര്‍ഡ് ഉടമസ്ഥനെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുനമ്പം പൊലീസും പറവൂരില്‍നിന്നും എത്തിയ രണ്ട് ഫയര്‍ യൂനിറ്റുകളുമാണ് തീയണച്ചത്.

80 അടി ബോട്ടി​െൻറ വീല്‍ഹൗസ് പൂര്‍ണമായും കത്തി നശിച്ചു. ബോട്ടിനുമാത്രം 30 ലക്ഷം രൂപയുടെ നഷ്​ടം സംഭവിച്ചതായി ഉടമകള്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMunambam
News Summary - fire at munambam yard
Next Story