Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightതീരദേശ റോഡ് നിര്‍മാണം...

തീരദേശ റോഡ് നിര്‍മാണം 25ന് പുനരാരംഭിക്കും

text_fields
bookmark_border
meeting
cancel
camera_alt

വ​ള​പ്പ് ബീ​ച്ച് മു​ത​ല്‍ വ​ട​ക്കോ​ട്ടു​ള്ള തീ​ര​ദേ​ശ റോ​ഡ് നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഞാ​റ​ക്ക​ല്‍ പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സി​ല്‍ സി.​പി.​എം നേ​താ​ക്ക​ള്‍ അ​സി. എ​ന്‍ജി​നീ​യ​റു​മാ​യി

സം​സാ​രി​ക്കു​ന്നു

വൈ​പ്പി​ന്‍: വ​ള​പ്പ് ബീ​ച്ച് മു​ത​ല്‍ വ​ട​ക്കോ​ട്ടു​ള്ള തീ​ര​ദേ​ശ റോ​ഡ് നി​ര്‍മാ​ണം 25ന് ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഞാ​റ​ക്ക​ല്‍ പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ൻ​ജി​നീ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​രാ​റു​കാ​ര​ന്‍ ഉ​റ​പ്പു​ന​ല്‍കി. റോ​ഡു​പ​ണി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം എ​ള​ങ്കു​ന്ന​പ്പു​ഴ ലോ​ക്ക​ല്‍ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പി.​ഡ​ബ്ല്യു.​ഡി അ​സി. എ​ൻ​ജി​യ​റു​ടെ ഓ​ഫി​സി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. എ​ന്നാ​ല്‍, വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍കാ​ന്‍ അ​സി. എ​ൻ​ജി​നീ​യ​ര്‍ക്കാ​യി​ല്ല.

തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ കോ​ണ്‍ട്രാ​ക്ട​റു​ടെ പ്ര​തി​നി​ധി​ക​ള്‍ സ്ഥ​ല​ത്തെ​ത്തി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ആ​രം​ഭി​ച്ച റോ​ഡ് നി​ര്‍മാ​ണം പ​ല​ഘ​ട്ട​ങ്ങ​ളി​ലും ക​രാ​റു​കാ​ര​ന്‍ നി​ര്‍ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ് ആ​ദ്യം ക​രാ​ര്‍ എ​ടു​ത്ത​യാ​ള്‍ പ​ണി ന​ട​ത്താ​തെ​വ​ന്ന​പ്പോ​ള്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ട് വീ​ണ്ടും ടെ​ൻ​ഡ​ര്‍ വി​ളി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ ക​രാ​റു​കാ​ര​നെ ഏ​ല്‍പി​ച്ച​ത്.

ഒ​ന്ന​ര ഇ​ഞ്ച് മെ​റ്റ​ല്‍ വി​രി​ച്ചി​ട്ട് വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. പി​ന്നീ​ടു​ക​ള്ള പ​ണി​ക​ള്‍ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ നി​ശ്ച​യി​ച്ച തീ​യ​തി​യി​ല്‍ നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. സു​രേ​ഷ്ബാ​ബു, എം.​എ. പ്ര​സാ​ദ്, വി.​കെ. ലാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionCoastal RoadErnakulam News
News Summary - Coastal road construction will resume on 25th
Next Story