Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightഗൂഗിൾ പ്രമോഷൻ ജോലി...

ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ

text_fields
bookmark_border
Online scam,
cancel
camera_alt

കു​ഞ്ഞു​മു​ഹ​മ്മ​ദ്​

വൈ​പ്പി​ൻ: ഗൂ​ഗി​ൾ പ്ര​മോ​ഷ​ൻ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് കാ​ക്കി​ട്ടി​രി​മ​ല മാ​മ്പു​ള്ളി ഞാ​ലി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​യാ​ണ്​ (55) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ നി​ന്ന്​ 10 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ഓ​ൺ​ലൈ​നാ​യി ഗൂ​ഗി​ൾ പ്ര​മോ​ഷ​ൻ ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ണ്ടോ എ​ന്ന മെ​സ്സേ​ജും, ലി​ങ്കും അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ആ​ദ്യം ഇ​യാ​ൾ ചെ​യ്ത​ത്. തു​ട​ർ​ന്ന് ഗൂ​ഗി​ൾ പ്ര​മോ​ഷ​ൻ ന​ട​ത്തി​ച്ചു.

അ​തി​ന് ചെ​റി​യ തു​ക പ്ര​തി​ഫ​ല​വും ന​ൽ​കി. പി​ന്നീ​ട് കൂ​ടു​ത​ൽ വ​രു​മാ​ന​ത്തി​ന് എ​ന്ന വ്യാ​ജേ​ന പെ​യ്ഡ് ടാ​സ്കു​ക​ൾ ന​ൽ​കി. അ​തി​നാ​യി പ​ണ​വും വാ​ങ്ങി. ടാ​സ്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ന്നും സി​ബി​ൽ സ്കോ​ർ കു​റ​ഞ്ഞു​പോ​യെ​ന്നും പ​റ​ഞ്ഞ്​ വീ​ണ്ടും പൈ​സ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വ് പൊ​ലീ​സി​നെ സ​മീ​പി​ച്ചു. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഞാ​റ​ക്ക​ൽ പോ​ലീ​സ് മ​ല​പ്പു​റം എ​റ​വ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മു​ന​മ്പം ഡി.​വൈ.​എ​സ്.​പി എ​ൻ.​എ​സ്. സ​ലീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്രീ​ജ​ൻ, അ​നൂ​പ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online scamArrestGoogle promotion job
News Summary - By offering Google promotion job Lakhs hit; One arrested
Next Story