ബസ് ട്രിപ് മുടങ്ങി; യാത്രക്കാരി ഫോൺ വിളിച്ചു; പരിഹാരമുണ്ടാക്കി എം.എൽ.എ
text_fieldsകെ.എസ്.ആർ.ടി.സി ബസ് ട്രിപ് സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടതിനെത്തുടർന്ന് എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ ആളുകൾ കൂടിയപ്പോൾ
വൈപ്പിൻ: സാങ്കേതിക കാരണങ്ങളാൽ കെ.എസ്.ആർ.ടി.സി ട്രിപ് മുടങ്ങിയതിനെത്തുടർന്ന് വൈപ്പിനിലേക്കുള്ള യാത്രക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടർന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഇടപെട്ട് പരിഹരിച്ചു. ബദൽ കെ.എസ്.ആർ.ടി.സി സർവിസ് ഒരുക്കിയാണ് പരിഹാരമുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് എറണാകുളം ജെട്ടിയിൽ ആകസ്മികമായി കെ.എസ്.ആർ.ടി.സി ബസ് സർവിസ് തടസ്സപ്പെട്ടത്. സമൂഹ അകലം പാലിക്കാനാകാത്ത വിധം ആളുകൾ കൂടിയതോടെ യാത്രക്കാരിയായ വി.സി. മഞ്ജുള കുമാരി എം.എൽ.എയെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. തുടർന്ന്, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ കലക്ടർ എസ്. സുഹാസിനെയും പൊലീസിെനയും ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് നിർദേശിച്ചു.
വൈകാതെ നടപടിയുമുണ്ടായി. കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ജെട്ടി സ്റ്റാൻഡിലെത്തി യാത്രാ സൗകര്യമൊരുക്കി. നായരമ്പലം അമ്മനത്ത് രാജേന്ദ്രെൻറ ഭാര്യയും കൊച്ചി മെട്രോയിൽ ഹൗസ് കീപ്പിങ് ജീവനക്കാരിയുമാണ് മഞ്ജുളകുമാരി. ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങളിൽ പൊതുസമൂഹത്തിെൻറ ഇടപെടലുകൾ സഹായിക്കുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. മഞ്ജുള കുമാരിയുടെ മാതൃക അനുകരണീയമാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

