Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightഅപകട മുനമ്പായി...

അപകട മുനമ്പായി ബീച്ചുകൾ

text_fields
bookmark_border
അപകട മുനമ്പായി ബീച്ചുകൾ
cancel
camera_alt

കു​ഴു​പ്പി​ള്ളി ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ്

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട്, കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ൽ വ​ർ​ധി​ക്കു​ന്നു. ബീ​ച്ചു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, തീ​ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

​അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ തീ​ര​ങ്ങ​ളി​ൽ ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ സേ​വ​ന​വും കോ​സ്റ്റ​ൽ പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​വും സ്ഥി​ര​മാ​ക്കു​ക​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം. ഇ​തോ​ടൊ​പ്പം ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ൾ വേ​ർ​തി​രി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളു​ള്ള മേ​ഖ​ല​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ളോ സു​ര​ക്ഷ വേ​ലി​ക​ളോ സ്ഥാ​പി​ച്ച് ആ​ളു​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. സ​ഞ്ചാ​രി​ക​ൾ​ക്ക് അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ മൈ​ക്ക് അ​നൗ​ൺ​സ്‌​മെ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം.

എ​ട​വ​ന​ക്കാ​ട്, കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ൾ സം​യു​ക്ത​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തു​ണ്ടെ​ന്നാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ന്ന​ത​ത​ല യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ച് ​സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്​​ത​മാ​യി​ട്ടു​ണ്ട്. തീ​ര​ദേ​ശ​ത്ത് ശാ​ശ്വ​ത​മാ​യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beachesdanger zoneDepartment of Tourism
News Summary - Beaches as a danger zone
Next Story