റിപ്പബ്ലിക് ദിന പരേഡിൽ ചുവടുവെക്കാൻ അഭിരാമി
text_fieldsഅഭിരാമി
വൈപ്പിൻ: രാജ്യതലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിൽ നൃത്തവിസ്മയമൊരുക്കാൻ തയാറെടുപ്പിലാണ് വൈപ്പിൻ നായരമ്പലം സ്വദേശിനി അഭിരാമി പ്രദീപ്. ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടിയിലാണ് അഭിരാമി മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.
കർണാടകയിലെ അലയൻസ് യൂനിവേഴ്സിറ്റിയിൽ ഭരതനാട്യം എം.എ വിദ്യാർഥിനിയായ അഭിരാമി, സർവകലാശാലയിൽ നിന്നുള്ള പത്തംഗ സംഘത്തോടൊപ്പമാണ് ഈ നേട്ടം കൈവരിച്ചത്. പരേഡിന് മുന്നോടിയായുള്ള പ്രത്യേക പരിശീലനത്തിനായി പതിമൂന്നാം തീയതി മുതൽ സംഘം ഡൽഹിയിലുണ്ട്. സ്കൂൾ കാലഘട്ടം മുതൽക്കേ കലാരംഗത്ത് സജീവമായ അഭിരാമി, നങ്ങ്യാർകൂത്തിലും, വൃന്ദവാദ്യം ഇനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. കോളജിൽനിന്ന് യൂനിവേഴ്സിറ്റി തല മത്സരങ്ങളിലും പുരസ്കാരങ്ങൾ നേടി. നായരമ്പലം വെട്ടുവേലിൽ വി.ജി. പ്രദീപിന്റെയും നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക പെരിഞ്ഞനം പൊതുവത്ത് ശ്രീഭദ്രയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

