Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrikkakarachevron_rightതൃക്കാക്കരയിൽ വീടുകൾ...

തൃക്കാക്കരയിൽ വീടുകൾ കേന്ദ്രീകരിച്ച് ഉമ; പ്രചാരണ ആവേശത്തിൽ ജോ ജോസഫ്

text_fields
bookmark_border
തൃക്കാക്കരയിൽ വീടുകൾ കേന്ദ്രീകരിച്ച് ഉമ; പ്രചാരണ ആവേശത്തിൽ ജോ ജോസഫ്
cancel
Listen to this Article

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സി​ന്റെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ര​മ്യ ഹ​രി​ദാ​സ്, ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വോ​ട്ട​ഭ്യ​ർ​ഥ​ന. പി​ന്നീ​ട് മേ​ത്ത​ർ വി​ല്ല​യി​ലെ​ത്തി ക​ണ്ണ​ങ്കേ​രി കോ​ള​നി​യി​ലും പ്ര​ചാ​ര​ണം ന​ട​ത്തി. സ​മീ​പ​ത്തെ ഫ്ലാ​റ്റു​ക​ളി​ലും ക​യ​റി വോ​ട്ട് ചോ​ദി​ച്ചു.

ഉ​മ​ക്കൊ​പ്പം ഹൈ​ബി ഈ​ഡ​ൻ എം.​പി​യും ഉ​ണ്ടാ​യി​രു​ന്നു. മ​ന​യ്ക്ക​ക​ട​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ഇ​ട​ച്ചി​റ ജ​ങ്ഷ​ൻ, ഇ​ൻ​ഫോ പാ​ർ​ക്ക്, കു​ഴി​ക്കാ​ട്ടു​മൂ​ല, നി​ലം​പ​തി​ഞ്ഞി​മു​ക​ൾ, ക​ണ്ണ​ങ്കേ​രി, തൂ​തി​യൂ​ർ, സു​ര​ഭി ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ത്രി വൈ​കി കാ​ക്ക​നാ​ട് ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു. ഓ​രോ സ്വീ​ക​ര​ണ പോ​യ​ന്‍റി​ലും ആ​വേ​ശം നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​ച്ചി​റ ജ​ങ്​​ഷ​നി​ൽ കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ൽ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് എ​ത്തി​യ​ത് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. ക​ണ്ണ​ങ്കേ​രി കോ​ള​നി​യി​ൽ ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ​യും പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

പ്രചാരണ ആവേശത്തിൽ ജോ ജോസഫ്

കാ​ക്ക​നാ​ട്: വ്യാ​ഴാ​ഴ്ച ച​ളി​ക്ക​വ​ട്ടം കൃ​ഷ്ണ​പി​ള്ള ജ​ങ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റെ പൊ​തു​പ​ര്യ​ട​നം സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ​യാ​ണ്​ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പ​തി​വു​പോ​ലെ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​യി നി​ര​വ​ധി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും സ്ഥാ​നാ​ർ​ഥി​യെ കാ​ത്തു​നി​ന്നു.

മ​ണ്ണാ​റ​ക്ക​ര ജ​ങ്ഷ​ന്‍, കു​മ്പ​ള​പ്പി​ള്ളി ജ​ങ്ഷ​ന്‍, ധ​ന്യ ജ​ങ്ഷ​ന്‍, തൃ​ക്കോ​വി​ല്‍ ജ​ങ്ഷ​ന്‍, വ​ട​ക്കി​നേ​ട​ത്ത് പ​ള്ളി, വെ​ണ്ണ​ല ഹൈ​സ്കൂ​ള്‍ ജ​ങ്ഷ​ന്‍, ചാ​ണേ​പ്പ​മ്പ്, കൊ​റ്റ​ങ്കാ​വ്, ശാ​ന്തി ന​ഗ​ര്‍, ക​ണി​യാ​വേ​ലി തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ഡോ. ​ജോ ജോ​സ​ഫി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

ച​ല​ച്ചി​ത്ര ന​ട​ൻ ഇ​ർ​ഷാ​ദ് പ​ര്യ​ട​ന വാ​ഹ​ന​ത്തി​ൽ ഡോ. ​ജോ ജോ​സ​ഫി​നൊ​പ്പം വൈ​റ്റി​ല നി​വാ​സി​ക​ളെ ക​ണ്ട് പി​ന്തു​ണ ഉ​റ​പ്പി​ച്ചു. രാ​ത്രി പാ​ല​ച്ചു​വ​ട് ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ലും വി​വി​ധ കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkakara by election
News Summary - Uma Thoams and Jo Joseph Thrikkakara by election campaign
Next Story