Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThrikkakarachevron_rightമരം മുറിച്ചും വോട്ട്...

മരം മുറിച്ചും വോട്ട് തേടിയും ജോ ജോസഫ്

text_fields
bookmark_border
jo joseph
cancel
camera_alt

ശക്തമായ കാറ്റിലും മഴയിലും വാഴക്കാല പാപ്പാളി സെന്‍റ്​ നിക്കോളാസ് റോഡിൽ കടപുഴകിയ മരം ഇടതുസ്ഥാനാർഥി ഡോ. ജോസഫിന്‍റെ നേതൃത്വത്തിൽ മാറ്റുന്നു

Listen to this Article

കാ​ക്ക​നാ​ട്: മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച തൃ​ക്കാ​ക്ക​ര​യി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫ്. ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ വി.​പി. രാ​മ​ച​ന്ദ്ര​ന്​ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​ശേ​ഷം ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന​യി​ൽ എ​ൻ.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ച്ച​ക്കു​ശേ​ഷം ക​ൺ​വെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ട്ട​ത്തി​ലാ​യി​രു​ന്നു. പൊ​തു​പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വീ​ട്ടു​പ​രി​സ​ര​ത്തും ഫോ​ണി​ലൂ​ടെ​യു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​ത്ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ജോ ​ജോ​സ​ഫി​ന്‍റെ വീ​ടി​നു​സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും ത​ട​സ്സ​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി. വാ​ഴ​ക്കാ​ല പാ​പ്പാ​ളി സെ​ന്‍റ്​ നി​ക്കോ​ളാ​സ് റോ​ഡി​ലാ​യി​രു​ന്നു മ​രം വീ​ണ​ത്. ഇ​വി​ടെ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നും ജോ ​ജോ​സ​ഫ് പ​റ​ഞ്ഞു.

നഴ്സസ് ദിനത്തിൽ നഴ്സുമാർക്കൊപ്പം സ്ഥാനാർഥികൾ

കാ​ക്ക​നാ​ട്: ലോ​ക ന​ഴ്സ​സ് ദി​ന​മാ​യി​രു​ന്ന വ്യാ​ഴാ​ഴ്ച ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ​ക്ക് ആ​ശം​സ​ക​ളു​മാ​യി തൃ​ക്കാ​ക്ക​ര​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ. കാ​ക്ക​നാ​ട് സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സി​ന്‍റെ ആ​ഘോ​ഷം. ന​ഴ്സു​മാ​ർ​ക്ക് സ​മ്മാ​നി​ക്കാ​ൻ പൂ​ച്ച​ട്ടി​യു​മാ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി എ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ൽ ആ​യി​രു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്സു​മാ​രു​ടെ ഒ​പ്പ​മാ​യി​രു​ന്നു എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി ന​ഴ്സു​മാ​ർ​ക്ക് മ​ധു​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakara By electiondr jo joseph
News Summary - Joe Joseph cutting down trees and seeking votes
Next Story