Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThoppumpadychevron_rightതോ​പ്പും​പ​ടി വ​ഴി...

തോ​പ്പും​പ​ടി വ​ഴി ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഇ​ല്ലാ​ത്ത​ത് ദു​രി​തം

text_fields
bookmark_border
ksrtc buses
cancel

തോ​പ്പും​പ​ടി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വൈ​റ്റി​ല ബൈ​പാ​സ് വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന​തും തോ​പ്പും​പ​ടി വ​ഴി​യു​ള്ള ബ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തും പ​ശ്ചി​മ കൊ​ച്ചി​ക്കാ​രു​ടെ യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി. മ​ണി​ക്കൂ​റി​ൽ ഒ​ന്നോ ര​ണ്ടോ ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ചേ​ർ​ത്ത​ല-​തോ​പ്പും​പ​ടി ലോ​ക്ക​ൽ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​യി സാ​ധാ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​യാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ പു​ല​ർ​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ബ​സ് ഉ​ണ്ടാ​യി​രു​ന്നു. അ​തും നി​ർ​ത്ത​ലാ​ക്കി. ന​ഷ്ട​ക്ക​ണ​ക്ക് പ​റ​ഞ്ഞാ​ണ് തോ​പ്പും​പ​ടി വ​ഴി സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ച​ത്. ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​ത് വി​ദേ​ശി​ക​ൾ​ക്കും ഏ​റെ ഗു​ണം​ചെ​യ്യും. ഏ​റെ കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച് ലോ​ഫ്ലോ​ർ എ.​സി ബ​സും തി​രു​കൊ​ച്ചി​യും പ​ശ്ചി​മ​കൊ​ച്ചി​യി​ലേ​ക്ക് സ​ർ​വി​സ് തു​ട​ങ്ങി​യെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ ക​ട്ട​പ്പു​റ​ത്താ​യി. തോ​പ്പും​പ​ടി വ​ഴി കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulamnews
News Summary - no long distance KSRTC bus through Thoppumpadi
Next Story