Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightThoppumpadychevron_rightമദ്യലഹരിയിൽ ഓടിച്ച...

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്

text_fields
bookmark_border
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്
cancel
camera_alt

പള്ളുരുത്തിയിലുണ്ടായ അപകടം

പ​ള്ളു​രു​ത്തി: മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന്​ ഗു​രു​ത​ര പ​രി​ക്ക്. പ​ള്ളു​രു​ത്തി നാ​ൽ​പ​ത​ടി റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​റാ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

എം.​എ​ൽ.​എ റോ​ഡി​ൽ പോ​ത്തം​പ​ള്ളി വീ​ട്ടി​ൽ പെ​ക്ക്​​സ​ണെ (44) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന പ​ള്ളു​രു​ത്തി നി​ക​ത്തി​ൽ വീ​ട്ടി​ൽ സ​നൂ​പി​നെ​യും (22) സു​ഹൃ​ത്തി​നെ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ സെൻറ്​ അ​ലോ​ഷ്യ​സ് സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. തോ​പ്പും​പ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റു​മാ​യി കാ​ർ കു​റ​ച്ചു ദൂ​രം മു​ന്നോ​ട്ടു​പോ​യി മ​റ്റൊ​രു കാ​റി​ൽ ത​ട്ടി നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - A young man was seriously injured in a car accident
Next Story