ഓണക്കൂർ പള്ളി പ്രവേശനം: ഓർത്തഡോക്സ് –യാക്കോബായ തർക്കം
text_fieldsഓണക്കൂർ സെഹിയോൻ പള്ളിയിൽ എത്തിയ ഓർത്തഡോക്സ് വിഭാഗം വൈദികർ അടച്ചിട്ട ഗേറ്റിന് പുറത്ത് നിൽക്കുന്നു
പിറവം: കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓണക്കൂർ സെഹിയോൻ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാനായി ഓർത്തഡോക്സ് വിഭാഗമെത്തിയെങ്കിലും യാക്കോബായ പക്ഷത്തിെൻറ എതിർപ്പിനെ തുടർന്ന് മടങ്ങി.
രാവിലെ ഏഴ് മണിയോടെ ഫാ. വിജു ഏലിയാസ്, ഫാ. റെജി അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ 12 പേരാണ് ആരാധനക്ക് എത്തിയത്.
ഈ സമയം ഗേറ്റ് ഉള്ളിൽനിന്ന് അടച്ച് യാക്കോബായ സഭയിലെ ഫാ. എൽദോ ജോൺകുറ്റിവേലിൽ കുർബാന അർപ്പിക്കുകയായിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് മൂവാറ്റുപുഴ തഹസിൽദാരും പൊലീസും സ്ഥലത്തെത്തി.
അതേസമയം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് അനുവദനീയമായ ആളുകൾ ആരാധനയിൽ സംബന്ധിച്ചിരുന്നു എന്നും ആരോഗ്യ സുരക്ഷക്കായാണ് പള്ളിയുടെ ഗേറ്റ് അടച്ചതെന്നും യാക്കോബായ സഭ ഭാരവാഹികൾ പറഞ്ഞു.