Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകാട്ടുപന്നിയുടെ ഇറച്ചി...

കാട്ടുപന്നിയുടെ ഇറച്ചി വിറ്റവർ അറസ്​റ്റിൽ

text_fields
bookmark_border
കാട്ടുപന്നിയുടെ ഇറച്ചി വിറ്റവർ അറസ്​റ്റിൽ
cancel

പെ​രു​മ്പാ​വൂ​ർ: പാ​ണി​യേ​ലി​യി​ല്‍ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി കൊ​ന്ന് ഇ​റ​ച്ചി വി​ല്‍പ​ന ന​ട​ത്തി​യ​വ​രെ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്​​റ്റ് ചെ​യ്തു. ചേ​ലാ​ട​ന്‍ ബേ​ബി എ​ന്ന് വി​ളി​ക്കു​ന്ന പാ​ണി​യേ​ലി മാ​റാ​ശ്ശേ​രി ബേ​ബി, ഇ​യാ​ളു​ടെ മ​ക​ന്‍ വ​ര്‍ഗീ​സ്, പാ​ണാ​ട്ടു​കു​ടി​മാ​ലി വീ​ട്ടി​ല്‍ സ​ജീ​വ്, കൊ​ച്ചു​പു​ര​ക്ക​ല്‍ ക​ട​വ് ചി​റ​ങ്ങ​ര വീ​ട്ടി​ല്‍ എ​ല്‍ദോ​സ്, അ​രി​ത്താ​ട്ടി​ല്‍ വീ​ട്ടി​ല്‍ ബി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ര്‍ കാ​ട്ടു​പ​ന്നി​യെ കെ​ണി​െ​വ​ച്ച് പി​ടി​കൂ​ടി​യ​ത്. ബേ​ബി​യു​ടെ വീ​ടു​ള്‍പ്പെ​ടു​ന്ന പു​ര​യി​ട​ത്തി​ല്‍ മ​ഹാ​ഗ​ണി​ത്ത​ടി​യി​ൽ ഘ​ടി​പ്പി​ച്ച കെ​ണി​യി​ലാ​ണ്​ പ​ന്നി വീ​ണ​ത്. കെ​ണി​യു​മാ​യി ര​ക്ഷ​പ്പെ​ട്ട പ​ന്നി​യെ പി​ന്‍തു​ട​ര്‍ന്നെ​ത്തി പി​ടി​കൂ​ടി കൊ​ന്ന​ശേ​ഷം ഇ​റ​ച്ചി​യാ​ക്കി വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ല​യാ​റ്റൂ​ര്‍ ഡി.​എ​ഫ്.​ഒ ന​രേ​ന്ദ്ര ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ട​നാ​ട് റേ​ഞ്ച്​ ഓ​ഫി​സ​ര്‍ ധ​നി​ക് ലാ​ല്‍, മേ​ക്ക​പ്പാ​ല സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​സി. രാ​ജേ​ന്ദ്ര ബാ​ബു, എ.​ഡി.​സി.​എ​ഫ് മാ​രാ​യ ര​വി​കു​മാ​ര്‍ മീ​ണ, അ​ശ്വി​ന്‍, ബീ​റ്റ് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ര്‍മാ​രാ​യ സ​തീ​ഷ് ച​ന്ദ്ര​ന്‍, ത​മീ​ന്‍ കെ. ​മു​ഹ​മ്മ​ദ്, അ​നു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഇ​റ​ച്ചി വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boar meat
News Summary - wild boar meat sale
Next Story