Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഅപകടത്തിൽപ്പെട്ട കാറിൽ...

അപകടത്തിൽപ്പെട്ട കാറിൽ വാക്കി ടോക്കിയും ഉപകരണങ്ങളും; ദുരൂഹതയില്ലെന്ന് പൊലീസ്

text_fields
bookmark_border
perumbavoor car inspection
cancel
camera_alt

പെരുമ്പാവൂര്‍ കടുവാളില്‍ വീടി​െൻറ മതില്‍ തകര്‍ത്ത് കയറിയ കാര്‍ പൊലീസ് പരിശോധിക്കുന്നു

പെ​രു​മ്പാ​വൂ​ര്‍: വീ​ടി​െൻറ മ​തി​ല്‍ ത​ക​ര്‍ത്ത് ക​യ​റി​യ കാ​റി​ല്‍ വാ​ക്കി​ടോ​ക്കി​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത.

എം.​സി റോ​ഡി​ല്‍ ക​ടു​വാ​ള്‍ ജ​ങ്ഷ​ന് സ​മീ​പം ശ​നി​യാ​ഴ്ച്ച രാ​ത്രി 10ന് ​ഉ​ഷ​സ് വീ​ട്ടി​ല്‍ പ്ര​താ​പി​െൻറ വീ​ടി​െൻറ മ​തി​ല്‍ ത​ക​ര്‍ത്ത് മു​റ്റ​ത്തേ​ക്ക്​​ കാ​ര്‍ ക​യ​റി​യ​ത്. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ര്‍ സ്യൂ​ട്ട് കേ​സു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. യു.​പി ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ മ​ഞ്ഞ​യും വെ​ള്ള​യും നി​റ​ത്തി​ലു​ള്ള പ​ജേ​റോ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഇ​ക്ബാ​ലി​െൻറ പേ​രി​ലാ​ണ് ര​ജി​സ്​​ട്രേ​ഷ​ന്‍. വാ​ഹ​ന​ത്തി​ന​ക​ത്ത് വോ​ക്കി ടോ​ക്കി​യും റി​സീ​വ​റും ഉ​ള്‍പ്പെ​ടെ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ആ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​ച്ച​തി​െൻറ ക​വ​റു​ക​ളും കു​ങ്കു​മം ഉ​ള്‍പ്പെ​ടെ വി​ത​റി​യ​തും ദു​രൂ​ഹ​ത വ​ര്‍ധി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ചി​ല​ര്‍ വാ​ഹ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും ഭ​യ​പ്പാ​ടി​നി​ട​യാ​ക്കി.

ഇ​തി​നി​ടെ വാ​ഹ​നം കൂ​വ​പ്പ​ടി സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വാ​ഹ​നം നീ​ക്കം ചെ​യ്യാ​ന്‍ പൊ​ലീ​സ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ എ​ത്തി​യി​രു​ന്നു.

ഓ​ടി ര​ക്ഷ​പ്പെ​ട്ട​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ക്കെ​തി​രെ കോ​ട​നാ​ട് സ്‌​റ്റേ​ഷ​നി​ല്‍ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍, സ്വാ​ഭാ​വി​ക അ​പ​ക​ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വാ​ഹ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പാ​ട്ടു കേ​ള്‍ക്കാ​നും സം​സാ​രി​ക്കാ​നു​മു​ള്ള​താ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walkie-talkie usagepolicecar accident
News Summary - Walkie-talkie and equipment in car involved in accident; Police say no suspicion
Next Story