Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖതീബിന് കോവിഡ്; ഓടക്കാലി ടൗണ്‍ ജുമാമസ്ജിദ് അടച്ചു

text_fields
bookmark_border
ജുമുഅയില്‍ പങ്കെടുത്ത 75 പേര്‍ നിരീക്ഷണത്തിൽ
ഖതീബിന് കോവിഡ്; ഓടക്കാലി ടൗണ്‍ ജുമാമസ്ജിദ് അടച്ചു
cancel

പെരുമ്പാവൂര്‍: ഖതീബിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓടക്കാലി ടൗണ്‍ ജുമാമസ്ജിദ് അടച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്ത 75ഓളം പേര്‍ നിരീക്ഷണത്തിലാണ്.

വ്യാഴാഴ്ച മൂവാറ്റുപുഴ കാലാമ്പൂരിലെ വീട്ടില്‍നിന്നെത്തിയാണ് ഖതീബ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തത്. പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ ആൻറിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തെ പെരുമ്പാവൂരിലെ ഫസ്​റ്റ്​ ലൈന്‍ കോവിഡ് സെൻററിലേക്ക് മാറ്റി. നമസ്‌കാരത്തില്‍ പങ്കെടുത്തവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

ഖതീബി​െൻറ വീട്ടിലുള്ളവരും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനക്കെടുത്തിട്ടുണ്ട്​. ഓടക്കാലി ടൗണിലെ കടകമ്പോളങ്ങളടക്കം തിങ്കളാഴ്ചവരെ അടച്ചിടാന്‍ തീരുമാനിച്ചതായി അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എന്‍.എം. സലീം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story