പരിശോധനകൾക്ക് വിധേയരാകാതെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍
text_fieldsRepresentative image
പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ ദിനംപ്രതി കോവിഡ് വ്യാപനം കൂടുമ്പോഴും സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പരിശോധനകള്‍ക്ക് വിധേയരാകുന്നില്ലെന്ന് ആക്ഷേപം.
നാലാം വാര്‍ഡില്‍ കഴിഞ്ഞദിവസം മരണം നടന്ന വീടുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് വിവരം. എന്നാല്‍, മരണവീട്ടില്‍ എത്തിയ പൊതുപ്രവര്‍ത്തകര്‍പോലും പരിശോധനക്ക് വിധേയരാകുന്നില്ല.
കോവിഡ് ബാധിതർ ഉള്ള വീടുകളിലെ പലരും മനഃപൂര്‍വം പരിശോധനയില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ചികിത്സയില്‍ കഴിഞ്ഞ് മടങ്ങിയെത്തിയവരും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. ഇവര്‍ ക്വാറൻറീൻ കാലാവധിക്കുമുമ്പ് വീട് വിട്ട് പുറത്തിറങ്ങുെന്നന്നാണ് നാട്ടുകാരുടെ പരാതി.
ഇത്തരക്കാര്‍ക്കെതിരെ എന്തുനടപടി സ്വീകരിക്കണമെന്നറിയാതെ പ്രതിസന്ധിയിലാണ് ആരോഗ്യ വിഭാഗം.

