പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ പിടിയിൽ
text_fieldsപ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായവർ
പെരുമ്പാവൂർ: മാറമ്പള്ളി സ്വദേശിയായ പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ കുറുപ്പംപടി പൊലീസ് പിടികൂടി. അശമന്നുർ ചിറ്റേത്തുകുടി ഫൈസൽ (27), പഴമ്പിള്ളിൽ അജ്മൽ (28), പനിച്ചിയം, മുതുവാശേരി നവാബ് (40), മുതുവാശേരി അഷറഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 30ന് വൈകീട്ട് മൂന്നോടെ ചെറുകുന്നം ഭാഗത്ത് വ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി തട്ടിെക്കാണ്ടുപോവുകയായിരുന്നു.
വണ്ടിയിലുണ്ടായിരുന്ന മൂന്നര ലക്ഷം രൂപ, പ്രമാണങ്ങൾ എന്നിവ സംഘം എടുത്തു, ചെക്ക് ലീഫിൽ ബലമായി നാലര ലക്ഷം രൂപ എഴുതി ഒപ്പിട്ടുവാങ്ങി. പിന്നീട് വ്യാപാരിയെ വല്ലെത്ത ഗോഡൗണിൽനിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
വ്യാപാരിയെ പിന്തുടർന്ന് തട്ടിക്കൊണ്ടുപോകാൻ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റുപ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോെൻറ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

