നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsപെരുമ്പാവൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കുറുപ്പംപടി, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളില്‍ അഞ്ച് കേസുകളില്‍ പ്രതിയായ കൊമ്പനാട് കാരിയേലി മാനാംകുഴി വീട്ടില്‍ ലിേൻറായെയാണ് (23) റൂറല്‍ ജില്ലയില്‍നിന്ന് ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്.
സ്ഥിരം കുറ്റവാളികള്‍ക്കെതിരെയുള്ള ഓപറേഷന് ഡാര്‍ക്ക് ഹണ്ടിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് തയാറാക്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ലിേൻറായുടെ സഹോദരന് ലാലു ഉൾപ്പെടെ നാലുപേരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. 21 പേരെ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു.
25 പേരെ നാടുകടത്തി. കൂടുതല്‍ പേര് നിരീക്ഷണത്തിലാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.

