പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsപെരുമ്പാവൂർ: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പേഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റിൻഷാദാണ് (28) പിടിയിലായത്. 108 ഗ്രാം ഓയിൽ, നാല് ഗ്രാം കൊക്കെയ്ൻ പൗഡർ, മാരകായുധങ്ങൾ, ഡിജിറ്റൽ ത്രാസ്, ചൂടാക്കി വലിക്കുന്ന ഹീറ്റർ എന്നിവ പിടികൂടി.
കഴിഞ്ഞ ദിവസം വെടിവെപ്പ് കേസിലെ പ്രതികളെ മെഡിക്കൽ പരിശോധനക്ക് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ഇയാൾ അവിടെയെത്തി പ്രതികളെ വെല്ലുവിളിക്കുകയായിരുന്നു. പൊലീസ് ഇയാളോട് മാറിനിൽക്കാൻ പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞ് ആക്രമിച്ചു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിലും റിൻഷാദ് പ്രശ്നങ്ങൾ ഉണ്ടാക്കി. തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് നിർദേശം നൽകിയതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. എസ്.എച്ച്.ഒ ജയകുമാർ, എസ്.ഐ റിൻസ് എം. തോമസ്, എ.എസ്.ഐ റജി ജോസ്, എസ്. സി.പി.ഒമാരായ പി.എ. ഷിബു, പ്രജിത്ത്, ഷർനാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

