Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightമോ​ഷ​ണ​ക്കേ​സ് പ്ര​തി...

മോ​ഷ​ണ​ക്കേ​സ് പ്ര​തി ഡ്രാക്കുള സുരേഷിന് കോവിഡ്; പൊലീസുകാർ ആശങ്കയിൽ

text_fields
bookmark_border
Covid conformed to Dracula Suresh  ,
cancel

പെ​രു​മ്പാ​വൂ​ര്‍: കോ​വി​ഡ് സെൻറ​റി​ല്‍നി​ന്ന് ര​ണ്ടു​വ​ട്ടം മു​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി ഡ്രാ​ക്കു​ള സു​രേ​ഷി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ശ​ങ്ക​യി​ല്‍. പെ​രു​മ്പാ​വൂ​രി​ലെ ത​ണ്ടേ​ക്കാ​ട് ക​ട​യി​ല്‍നി​ന്ന് പ​ണം മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് വ​ട​യ​മ്പാ​ടി ചെ​മ്മ​ല കോ​ള​നി ക​ണ്ടോ​ളി​ക്കു​ടി വീ​ട്ടി​ല്‍ സു​രേ​ഷി​നെ 22ന് ​പി​ടി​കൂ​ടി​യ​ത്.

രാ​ത്രി ക​റു​കു​റ്റി കാ​ര്‍മ​ല്‍ ധ്യാ​ന​കേ​ന്ദ്രം കോ​വി​ഡ് കെ​യ​റി​ലെ​ത്തി​ച്ച പ്ര​തി പൊ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി​യി​രു​ന്നു. 24ന് ​പു​ല​ര്‍ച്ച വെ​ങ്ങോ​ല ടാ​ങ്ക് സി​റ്റി​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി വീ​ണ്ടും കോ​വി​ഡ് കെ​യ​ര്‍ സെൻറ​റി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി ക​ട​ന്നു​ക​ള​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​സ്​​റ്റ​ഡി​യി​ലാ​യി. മ​തി​ല്‍ ചാ​ട്ട​ത്തി​നി​ടെ പ​രി​ക്കേ​റ്റ പ്ര​തി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

എ​സ്.​പി​യു​ടെ സ്‌​ക്വാ​ഡ് ഉ​ള്‍പ്പ​ടെ പ​ത്തോ​ളം പൊ​ലീ​സു​കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ഓ​പ​റേ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പെ​രു​മ്പാ​വൂ​ര്‍ സി.​ഐ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. സി.​ഐ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി എ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍, മ​റ്റ് പൊ​ലീ​സു​കാ​ര്‍ പ​ല​രും ബു​ധ​നാ​ഴ്ച ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു.

പ്ര​തി​ക്ക് കോ​വി​ഡാ​ണെ​ന്ന് റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രോ​ട് ക്വാ​റ​ൻ​റീ​നി​ല്‍ പോ​കാ​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടി​െ​ല്ല​ന്നാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dracula Suresh
Next Story