സ്ഥാനാര്‍ഥിക്ക് കോവിഡ്; പ്രചാരണം ഏറ്റെടുത്ത് എം.എല്‍.എ
text_fieldsകോവിഡ് ബാധിച്ച് വിശ്രമത്തിലായ രായമംഗലം പഞ്ചായത്ത് 15ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി ലൂസി ദേവസിക്കുവേണ്ടി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഭവനസന്ദര്‍ശനം നടത്തുന്നു
പെരുമ്പാവൂര്‍: സ്ഥാനാര്‍ഥിക്ക് കോവിഡ് േപാസിറ്റിവായതോടെ പ്രചാരണം ഏറ്റെടുത്ത് എം.എല്‍.എ.രായമംഗലം പഞ്ചായത്ത് 15ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലൂസി ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഭവന സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു.
പ്രചാരണരംഗത്ത് സജീവമായ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ജെലിന്‍ രാജന്‍, ജീന്‍സ് മാത്യു, ഷിജോ ടി. പോള്‍, എബി മണപ്പിള്ളില്‍, എല്‍ദോ ടി. പോള്‍, അന്‍സാര്‍ പുതുക്കാട്, ബെന്യാമിന്‍ എല്‍ദോ, വര്‍ഗീസ് പറമ്പത്തില്‍, രാകേഷ്, ജോയല്‍ ഷാജി, ജോഷി പൂണേലില്‍, ജോബി പൂണേലില്‍ എന്നിവർക്കൊപ്പമാണ് എം.എല്‍.എ ഭവന സന്ദര്‍ശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

