Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightയുവാവിനെ വെടിവെച്ച...

യുവാവിനെ വെടിവെച്ച കേസില്‍ ഒരാള്‍കൂടി പിടിയിൽ

text_fields
bookmark_border
യുവാവിനെ വെടിവെച്ച കേസില്‍ ഒരാള്‍കൂടി പിടിയിൽ
cancel

പെ​രു​മ്പാ​വൂ​ര്‍: യു​വാ​വി​നെ വെ​ടി​വെ​ച്ച കേ​സി​ല്‍ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ലാ​യി. ആ​റാം പ്ര​തി വേ​ങ്ങൂ​ര്‍ മു​ട​ക്കു​ഴ മ​റ്റ​പ്പാ​ട​ന്‍ വീ​ട്ടി​ല്‍ ലി​യോ​യെ​യാ​ണ് (25) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ 11ന് ​പു​ല​ര്‍ച്ച ഒ​ന്നി​ന് പെ​രു​മ്പാ​വൂ​ര്‍ മാ​വി​ന്‍ചു​വ​ട് ജ​ങ്ഷ​ന് സ​മീ​പം ത​ണ്ടേ​ക്കാ​ട് സ്രാ​മ്പി​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ലീ​മി​െൻറ മ​ക​ന്‍ ആ​ദി​ലി​നെ വെ​ടി​വെ​ച്ച കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ്.

സം​ഭ​വ​ത്തി​ല്‍ നേ​രി​ട്ട്​ പ​ങ്കെ​ടു​ക്കു​ക​യും ആ​ദി​ലി​നെ വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടു​ക​യും ചെ​യ്ത ആ​ളാ​ണ് ലി​യോ. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​നം പ​റ​ഞ്ഞു​തീ​ര്‍ക്കു​ന്ന​തി​ന് ഒ​ന്നാം പ്ര​തി​യാ​യ നി​സാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദി​ലി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ആ​ദി​ലി​നെ വാ​ഹ​ന​മി​ടി​ച്ച്​ വീ​ഴ്ത്തി​യ വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടു​ക​യും നെ​ഞ്ച​ത്തേ​ക്ക് നി​റ​യൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും തോ​ക്ക് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തു.

ലി​യോ സം​ഭ​വ​ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ​മാ​യി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ പു​ല്ലു​വ​ഴി​യി​ല്‍നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്തോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​മെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്.​പി കെ. ​കാ​ര്‍ത്തി​ക് പ​റ​ഞ്ഞു. പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ. ​ബി​ജു​മോ​ന്‍, അ​യ്യ​മ്പു​ഴ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബേ​സി​ല്‍ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestPerumbavoor shooting case
News Summary - Another arrested in perumbavoor shooting case
Next Story