Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
Young man arrested with drugs
cancel
camera_alt

ഷി​േൻറാ

പറവൂർ: ലഹരി മരുന്നുമായി യുവാവ് പറവൂർ എക്സൈസി​െൻറ പിടിയിലായി. ചെറിയപ്പിള്ളി തെറ്റയിൽ ഷി​േൻറാ ഷാജിയാണ് (22) പിടിയിലായത്. പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോ​െൻറ നേതൃത്വത്തിൽ ദേശീയ പാതയിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് ചെറിയപ്പിള്ളി കവലക്ക് സമീപത്തുള്ള ഇടറോഡിൽ യുവാവ് പിടിയിലായത്.

ബൈക്കിൽ പോകുകയായിരുന്ന ഇയാൾ എക്സൈസ് വാഹനം കണ്ട് തിരികെ പോകാൻ ശ്രമിക്കുന്നതിനി​െട ബൈക്ക് മറിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് നിറച്ച പ്ലാസ്​റ്റിക് കവർ ശരീര ഭാഗത്ത് മറച്ചു ​െവച്ചിരിക്കുന്നത് കണ്ടത്. 53 ഗ്രാം ഡയസെപാം കണ്ടെടുത്തു.

നാലു വർഷത്തോളമായി യുവാക്കൾക്ക് വിൽപന നടത്തി വന്നിരുന്നയാളാണെന്ന് എക്സൈസ് പറഞ്ഞു. ഇയാളിൽനിന്നും കണ്ടെടുത്ത പൗഡറിന് ലക്ഷം രൂപ വിലമതിക്കും. പൊതുജനങ്ങൾ വിവരങ്ങൾ കിട്ടിയാൽ 0484 2443187 നമ്പറിൽ രഹസ്യമായി അറിയിക്കണമെന്ന് ഇൻസ്​പെക്ടർ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ എസ്. നിജുമോൻ, പ്രിവൻറീവ് ഓഫിസർ വി.എസ്. ഹനീഷ്, ഉദ്യോഗസ്ഥരായ ഒ.എസ്. ജഗദീഷ്, ടി.ജി. ബൈനു, ടി.ടി. ശ്രീകുമാർ, എം.ടി.ശ്രീജിത്ത്, ഡ്രൈവർ രാജി ജോസ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ്​​ ചെയ്തു.

Show Full Article
TAGS:drug arrest 
Web Title - Young man arrested with drugs
Next Story