64 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsവിദേശമദ്യവുമായി എക്സൈസിെൻറ പിടിയിലായ സജു
പറവൂർ: 64 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് എക്സൈസിെൻറ പിടിയിൽ. ഗോതുരുത്ത് പഞ്ഞം കവലയിൽ കാട്ടാശ്ശേരി വീട്ടിൽ സന്ത്യാവിെൻറ മകൻ സജുവാണ് (32) അറസ്റ്റിലായത്. പറവൂർ എക്സൈസ് സി.ഐ എസ്. നിജുമോന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം കണ്ടെത്തിയത്.
ഗോതുരുത്ത് തെക്കേകടവ് റോഡിൽ മദ്യപന്മാരുടെ ശല്യം വർധിച്ചുവരുന്നതായി പരാതിയുയർന്നിരുന്നു. മുമ്പും ലോക്ഡൗൺ കാലയളവിലും ബിവറേജസ് ഔട്ട്ലറ്റുകളിൽനിന്നും അധിക മദ്യം വാങ്ങി വിൽപന നടത്തിയിരുന്നതായി പ്രതി എക്സൈസിനോട് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

