ദേശീയപാതയിൽ രണ്ടിടങ്ങളിൽ വാഹനാപകടം; മൂന്നുപേർക്ക് ഗുരുതര പരിക്ക്
text_fieldsദേശീയപാതയിൽ പെരുവാരത്ത് മിനിലോറി ഇരുചക്ര വാഹനവുമായി ഇടിച്ച നിലയിൽ
പറവൂർ: ദേശീയപാത -66ൽ രണ്ടിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. പെരുവാരത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ഇരുചക്ര വാഹനത്തിൽ മിനിലോറി ഇടിച്ചു.
തലക്ക് ഗുരുതര പരിക്കേറ്റ ഇരുചക്രവാഹന യാത്രികരായ കെടാമംഗലം കളത്തിൽ കെ.എഫ്. റെക്സൻ (39), ഭാര്യ ചിഞ്ചു (36) എന്നിവർ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പറവൂരിൽനിന്ന് വരാപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരെ എതിർവശത്ത് നിന്ന് അലക്ഷ്യമായി റോഡിന് വലതുവശം കയറി വന്ന മിനി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മിനി ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. വ്യാഴാഴ്‌ച രാത്രി ഒമ്പതിന് ചക്കുമരശേരിയിൽ ദേശീയപാത കുറുകെ കടന്ന രാഹുൽ എന്ന യുവാവിനെ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചു വീഴ്ത്തി. രാഹുലിന്റെ കൈയിലൂടെ വാഹനം കയറിയിറങ്ങി. കാലിനും പരിക്കേറ്റു.
ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. ടാങ്കർ ലോറിയാണ് ഇടിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

