മോഷണക്കേസ് പ്രതികളായ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
text_fieldsആൻസിയ സരിത
പറവൂർ: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ആൻസിയ (43), സരിത (45) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ പട്രോളിങ്ങിനിടെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പറവൂർ പൊലീസ് പിടികൂടിയത്. ഓരോ സ്ഥലത്തും വ്യത്യസ്ത പേരുകളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.
അൻസിയക്ക് രാസാത്തി, ശാലിനി, ഇന്ദിര എന്നീ പേരുകളും സരിതക്ക് മുരുകമ്മ, കവിത, നിർമല എന്നീ പേരുകളുമുണ്ട്. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി.നായർ, ടി.എസ്. സനീഷ്, എസ്.സി.പി.ഒമാരായ കെ.എ. ജസീന, എൻ.വി. രാജേഷ്, എം.എസ്. മധു, സിന്റോ ജോയി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

