സ്മാര്‍ട്ടായി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫിസുകള്‍
text_fieldsനിർമാണം പൂർത്തിയായ കോട്ടുവള്ളി വില്ലേജ് ഓഫീസ്
പറവൂര്‍ : താലൂക്കിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനത്തിന് സജ്ജമായി. മൂത്തകുന്നം തറയില്‍ കവലയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് രണ്ട് നിലയുള്ള പുതിയ മൂത്തകുന്നം വില്ലേജ് ഓഫീസ് പണിതിരിക്കുന്നത്.
ഭിന്നശേഷിക്കാർക്കായി ഇവിടെ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു നിലയിലായി പണിതിരിക്കുന്ന കോട്ടുവള്ളി വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസ്, വെയ്റ്റിംഗ് ഏരിയ, വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് റൂം, മീറ്റിംഗ് ഹാള്‍, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേക ശുചിമുറി എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 44 ലക്ഷം രൂപയിലാണ് രണ്ട് ഓഫീസും നിർമിച്ചിരിക്കുന്നത്.

