പുതുലോകത്തെ രൂപപ്പെടുത്താൻ പോകുന്നത് ഇസ്ലാം -ഷബീർ കൊടുവള്ളി
text_fieldsഎസ്.ഐ.ഒ പറവൂർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി സി.എസ്. ഷഹീൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ: പുതുലോകത്തെ രൂപപ്പെടുത്താൻ പോകുന്നത് ഇസ്ലാം മതമാണെന്ന് ഷബീർ കൊടുവള്ളി. എസ്.ഐ.ഒ പറവൂർ ഏരിയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി സി.എസ്. ഷഹീൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എം. സുബ്ഹാൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.കെ. അബ്ദുൽ അസീസ്, വനിത വിഭാഗം അസി. കൺവീനർ ഫാത്തിമ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ.എ. റിയാസ്, ജി.ഐ.ഒ ഏരിയ വൈസ് പ്രസിഡന്റ് ഫസീല ജബ്ബാർ എന്നിവർ സംസാരിച്ചു. ജി.ഐ.ഒ ദേശീയ ജനറൽ സെക്രട്ടറി സമർ അലി, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. ഷെഫ്രിൻ, ജില്ല പ്രസിഡന്റ് പി.എൻ. നിയാസ് എന്നിവരെ ആദരിച്ചു. മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ.ആർ. സാജിദ് സമാപനം നിർവഹിച്ചു. ഏരിയ സെക്രട്ടറി കെ.എ. ഇഹ്സാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ഫാജറു സാദിഖ് നന്ദിയും പറഞ്ഞു. അനീസ് വടക്കേക്കര ഖുർആനിൽനിന്ന് നിർവഹിച്ചു. സമ്മേളന ഭാഗമായി പ്രകടനവും നടന്നു.

