വീട് കുത്തിത്തുറന്ന് മോഷണം: ഒരാൾകൂടി പിടിയിൽ
text_fieldsപറവൂർ: പുത്തൻവേലിക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ. അസം സ്വദേശി പറവൂരിൽ താമസിക്കുന്ന നൂർ മുഹമ്മദ് അലിയാണ് (32) പുത്തൻവേലിക്കര പൊലീസിന്റെ പിടിയിലായത്. ഓടിന്റെ തൂക്കുവിളക്ക്, സ്വർണം, വെള്ളി ആഭരണങ്ങൾ ഉൾപ്പെടെ സാധനങ്ങളാണ് മോഷ്ടിച്ചത്. കഴിഞ്ഞ 31നാണ് സംഭവം. അസം സ്വദേശികളായ ഇക്രാമുൽ ഇസ്ലാം, ഛോട്ടു ജമായി എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എസ്.ഐ കെ.എസ്. ജോഷി, എ.എസ്.ഐ എം.എ. ബിജു, എസ്.സി.പി.ഒ സി.കെ. സുനിൽകുമാർ, കെ.എൻ. രഞ്ജിത്ത്, സി.എ. അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

