പുത്തൻവേലിക്കര ജലോത്സവം; തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കൾ
text_fieldsപുത്തൻവേലിക്കര കായലിൽ നടന്ന ഇരുട്ടുകുത്തി വള്ളങ്ങളുടെ ജലോത്സവം
പറവൂർ: പുത്തൻവേലിക്കര ഭുവനേശ്വരി ബോട്ട് ക്ലബ് സംഘടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച പുത്തൻവേലിക്കര ജലോത്സവത്തിൽ തുരുത്തിപ്പുറവും ഗോതുരുത്തും ജേതാക്കളായി. പുത്തൻവേലിക്കര കായലിൽ നടന്ന എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ ദ ഗ്രേറ്റിനെ തോൽപിച്ചാണ് തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറം ജേതാവായാത്. ബി ഗ്രേഡ് കലാശപ്പോരിൽ ഗോതുരുത്ത് ബോട്ട് ക്ലബിന്റെ ഗോതുരുത്ത് എസ്.എസ്.ബി.സി തുരുത്തിപ്പുറത്തിന്റെ പമ്പാവാസനെ പരാജയപ്പെടുത്തി.
മന്ത്രി പി. രാജീവ് ജലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷത വഹിച്ചു. ജലോത്സവ കമ്മിറ്റി കൺവീനർ എം.യു. സന്തോഷ് പതാക ഉയർത്തി. മുൻ മന്ത്രി എസ്. ശർമ ഫ്ലാഗ്ഓഫ് ചെയ്തു. ഫാ. കോളിൻ ആട്ടോക്കാരൻ, സി.എസ്. സിബിൻ രാജ്, പി.എസ്. ഷൈല, രജനി ബിബി, എ.ആർ. ശ്രീജിത്, അജല പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.
വി.സി.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജയ് മാത്യു സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി. ജലോത്സവ ജേതാക്കൾക്ക് പൊലീസ് ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ് ട്രോഫി സമ്മാനിച്ചു.