വളർത്തുനായക്ക് നീതിതേടി ഉടമ മൃഗാശുപത്രിക്ക് മുന്നിൽ സമരത്തിൽ
text_fieldsഎ.പി. വിഷ്ണുപ്രസാദ് പറവൂർ മൃഗാശുപത്രിക്ക് മുന്നിൽ
സമരത്തിൽ
പറവൂർ: ചികിത്സ പിഴവ്മൂലം ശരീരം തളർന്ന തന്റെ വളർത്തുനായ് അകിരക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൈതാരം അഞ്ജലിയിൽ എ.പി. വിഷ്ണുപ്രസാദ് പറവൂർ മൃഗാശുപത്രിക്ക് മുന്നിൽ സമരത്തിൽ. മൃതാവസ്ഥയിലായ നായയേയും കൂട്ടിയാണ് സമരത്തിനെത്തിയത്. ലക്ഷങ്ങൾ വിലയുള്ള സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട നായയുടെ ശരീരമാണ് ഡോക്ടറുടെ ചികിത്സാപ്പിഴവ് മൂലം തളർച്ചയിലായത്. നായക്ക് ‘ടിക് ഫീവർ’ (ചെള്ളുപനി) ആണെന്ന് തെറ്റായ നിഗമനത്തിൽ നടത്തിയ ചികിത്സയാണ് ഈ അവസ്ഥക്ക് കാരണമായതെന്ന് വിഷ്ണുപ്രസാദ് പറയുന്നു. മണ്ണൂത്തി വെറ്റിനറി കോളേജിലെ പരിശോധനയിൽ നായയുടെ കരളിൽ അർബുദ ബാധയാണെന്ന് വ്യക്തമായിരുന്നു.
തുടർചികിത്സക്കായി ലക്ഷങ്ങൾ വേണ്ടി വരുമെന്നും താൻ സ്നേഹിച്ചുവളർത്തിയ നായയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരായവർ പണം ചെലവിട്ട് തുടർ ചികിത്സ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം നായക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഷ്ണുപ്രസാദിന്റെ സമരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

