Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightപറവൂർ സ്വകാര്യ...

പറവൂർ സ്വകാര്യ ബസ്​സ്റ്റാൻഡിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
പറവൂർ സ്വകാര്യ ബസ്​സ്റ്റാൻഡിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
cancel
camera_alt

പ​റ​വൂ​ർ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത സ്വ​കാ​ര്യ ബ​സി​ന്റെ ചി​ല്ലു​ക​ൾ അ​ക്ര​മി അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ൽ

പ​റ​വൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം യാ​ത്ര​ക്കാ​ർ​ക്കും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന സ്റ്റാ​ൻ​ഡി​ൽ ഏ​റെ​നാ​ളാ​യി ഇ​ത്​ തു​ട​ങ്ങി​യി​ട്ട്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ബ​സ്​ ജീ​വ​ന​ക്കാ​രാ​യ ചി​ല​ർ കാ​ണി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ വ​ല്ലാ​തെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. നി​സ്സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് തു​ട​ങ്ങു​ന്ന വാ​ക്​​ത​ർ​ക്ക​ങ്ങ​ൾ ബ​ഹ​ള​ത്തി​ലും അ​ടി​യി​ലും ക​ലാ​ശി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ബ​സ് ​സ​മ​യ​ക്ര​മ​ത്തി​ന്റെ പേ​രി​ലും പ​ല​പ്പോ​ഴും അ​ടി​പി​ടി ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​വ​ർ ത​മ്മി​ലെ അ​റ​പ്പു​ള​വാ​ക്കു​ന്ന വാ​ക് പ്ര​യോ​ഗ​ങ്ങ​ൾ സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​മു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ബ​സ്​ ഉ​ട​മ​ക​ൾ പ​ല​പ്പോ​ഴും അ​റി​യു​ന്നി​ല്ല. എ​ന്നാ​ൽ, മു​ത​ലാ​ളി​മാ​ർ സ്ഥ​ല​ത്തു​ള്ള​പ്പോ​ൾ അ​വ​രെ പ്രീ​തി​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ബ​ഹ​ള​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ മ​ദ്യ​പി​ച്ചും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​ണ് ബ​ഹ​ള​ങ്ങ​ളി​ലും അ​ടി​പി​ടി​യി​ലും ക​ലാ​ശി​ക്കു​ന്ന​ത്. രാ​ത്രി ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ച് ബ​സ്​ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ചി​ല​ർ മ​ദ്യം ക​ഴി​ക്കു​ന്ന പ​തി​വു​മു​ണ്ട്.

ബ​സ്സ് സ്റ്റാ​ൻ​ഡി​ന്റെ പി​ൻ​ഭാ​ഗ​ത്തും മ​റ്റും കൂ​ടി​യി​രു​ന്ന് മ​ദ്യം ക​ഴി​ക്കു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ട്. ല​ഹ​രി വി​ല്പ​ന​ക്കാ​രും ഇ​വി​ടെ​യാ​ണ്​ ത​മ്പ​ടി​ക്കു​ന്ന​ത്. പൊ​ലീ​സ് സ്റ്റേ​ഷ​ന് നൂ​റ് മീ​റ്റ​ർ അ​ക​ലം മാ​ത്ര​മു​ള്ള സ്റ്റാ​ൻ​ഡി​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്​ അ​റി​ഞ്ഞാ​ൽ പോ​ലും പൊ​ലീ​സ് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ മാ​സം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഒ​രു സ്വ​കാ​ര്യ ബ​സി​ന്റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വം ഉ​ണ്ടാ​യി. ബ​സ് ഉ​ട​മ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ന്റെ പേ​രി​ലാ​ണ് പ​റ​വൂ​ർ -ക​ലൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന വെ​ളു​ത്താ​ട്ട​മ്മ എ​ന്ന ബ​സി​ന്റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. എ​ന്നാ​ൽ, ഈ ​ബ​സ്സ് മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി​യ വി​വ​രം അ​റി​യാ​തി​രു​ന്ന അ​ക്ര​മി പ​ണം ന​ൽ​കി സം​ഭ​വം ഒ​തു​ക്കി തീ​ർ​ത്തു. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ബ​സ്​ സ്റ്റാ​ൻ​ഡി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ പൊ​ലീ​സ് നി​ഷ്ക്രി​യ​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paravur Private Bus Stand
News Summary - Paravur Private Bus Stand Faces Rampage by Anti-social Elements
Next Story