Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightപറവൂർ നഗരസഭയുടെ...

പറവൂർ നഗരസഭയുടെ കാണാതായ ആധാരങ്ങളിൽ 14 എണ്ണം കണ്ടെത്തി

text_fields
bookmark_border
പറവൂർ നഗരസഭയുടെ കാണാതായ ആധാരങ്ങളിൽ 14 എണ്ണം കണ്ടെത്തി
cancel
camera_alt

representative image

പ​റ​വൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ ആ​ധാ​ര​ങ്ങ​ളി​ൽ ചി​ല​തു ക​ണ്ടെ​ത്തി. സ്‌​റ്റോ​ർ റൂ​മി​ലെ ചെ​സ്‌​റ്റി​ൽ നി​ന്ന് 14 രേ​ഖ​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ധാ​ര​ങ്ങ​ളി​ൽ ചി​ല​തി​ന്റെ എ​ഴു​ത്തു​ക​ൾ പ​ഴ​യ ലി​പി​യാ​യ​തി​നാ​ലും പേ​ജു​ക​ളും ക്ര​മ​പ്ര​കാ​ര​മ​ല്ലാ​ത്ത​തി​നാ​ലും ഏ​തൊ​ക്കെ​യെ​ന്നു കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഏ​താ​നും മാ​സം മു​മ്പ്​ ഇ​തേ ചെ​സ്‌​റ്റ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ധാ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. പെ​രു​മ്പ​ട​ന്ന മ​ത്സ്യ​ച്ച​ന്ത, പു​ല്ലം​കു​ളം ചെ​റു​കി​ട വ്യ​വ​സാ​യ കേ​ന്ദ്രം, ന​മ്പൂ​രി​യ​ച്ച​ൻ ആ​ൽ പ​രി​സ​ര​ത്തെ ടാ​ക്‌​സി സ്‌​റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് എ​ന്നി​വ​യു​ടെ ആ​ധാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ ഓ​ഫി​സ്, മു​നി​സി​പ്പ​ൽ സ്‌​റ്റേ​ഡി​യം, വെ​ടി​മ​റ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്രം, ക​ണ്ണ​ൻ​കു​ള​ങ്ങ​ര ഷോ​പ്പി​ങ് കോം​പ്ല​ക്സ് തു​ട​ങ്ങി​യ​വ​യു​ടെ ഇ​നി​യും കി​ട്ടാ​നു​ണ്ട്. ഇ​രു​പ​തോ​ളം ആ​ധാ​ര​ങ്ങ​ളാ​ണ് കാ​ണാ​താ​യ​ത്. 43 സ​ർ​വേ ന​മ്പ​റു​ക​ളി​ലാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ആ​സ്‌​തി വ​സ്‌​തു​വ​ക​ക​ൾ സ്‌​ഥി​തി ചെ​യ്യു​ന്ന​ത്. ചെ​സ്‌​റ്റ് മു​മ്പ്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ണാ​തി​രു​ന്ന ആ​ധാ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച​യി​ലെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ആ​ധാ​ര​ങ്ങ​ൾ മ​നഃ​പൂ​ർ​വം മാ​റ്റി​യ​താ​ണോ​യെ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ ചി​ല ന​ഗ​ര​സ​ഭ ഭൂ​മി​ക​ളി​ൽ കൈ​​യേ​റ്റം ന​ട​ന്നി​ട്ടു​ണ്ട്.

കൈ​യേ​റ്റ​ക്കാ​ർ​ക്ക് സ​ഹാ​യം ചെ​യ്യാ​നാ​ണോ ആ​ധാ​ര​ങ്ങ​ൾ ഒ​ളി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ ജോ​ബി പ​ഞ്ഞി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ, ഉ​ദ്യോ​ഗ​സ്ഥ അ​ലം​ഭാ​വ​മാ​ണ് ഇ​ത്ത​രം തി​രി​മ​റി​ക​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​വി. നി​ഥി​ൻ ആ​രോ​പി​ച്ചു. എ​ല്ലാ ആ​സ്‌​തി​ക​ളു​ടെ​യും ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി റ​ജി​സ്‌​റ്റ​ർ ത​യാ​റാ​ക്കി സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ഥി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ലെ സി.​സി ടി.​വി കാ​മ​റ​ക​ളും ഏ​റെ​നാ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paravur MunicipalityAadharam
News Summary - Paravur Municipality -Aadharam
Next Story