Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightപറവൂർ സഹകരണ ബാങ്ക്​...

പറവൂർ സഹകരണ ബാങ്ക്​ ക്രമക്കേട്; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന്​ ആരോപണം

text_fields
bookmark_border
inspection
cancel

പ​റ​വൂ​ർ: പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ക്കു​ന്ന വി​ജി​ല​ൻ​സി​ന്‍റെ​യും സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ജി​ല്ല​യി​ലെ ഒ​രു മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം. ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബാ​ങ്കി​ൽ ന​ട​ന്ന ആ​ദാ​യ നി​കു​തി വെ​ട്ടി​പ്പ്, അ​ന​ധി​കൃ​ത ഭൂ​മി ഇ​ട​പാ​ട്, സ്വ​ർ​ണ​പ്പ​ണ​യ ഇ​ട​പാ​ട് തു​ട​ങ്ങി​യ അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ ഹൈ​കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടും ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണ്. അ​ഞ്ചു​മാ​സം മാ​ത്രം കാ​ലാ​വ​ധി​യു​ള്ള ഭ​ര​ണ​സ​മി​തി​യെ സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം.

മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ഡി​വൈ.​എ​സ്.​പി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഇ​തു​വ​രെ ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ത്ത​ത് ഭ​ര​ണ​ത​ല​ത്തി​ലെ സ​മ്മ​ർ​ദം​മൂ​ല​മാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ സി.​പി.​എ​മ്മി​ന്‍റെ പ​ല പ്ര​മു​ഖ​രും കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ജി​ല്ല​യി​ലെ മ​ന്ത്രി​യും ജി​ല്ല സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​ട​സ്സ പ്പെ​ടു​ത്തി​യെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

ബാ​ങ്കി​നെ​തി​രെ ന​ട​ക്കു​ന്ന ര​ണ്ട് അ​ന്വേ​ഷ​ണ​വും 90 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഹൈ​കോ​ട​തി​യി​ലും മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ലും കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കോ​ൺ​ഗ്ര​സ് കേ​സ് കൊ​ടു​ക്കും.

ബാ​ങ്കി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി സി.​പി.​ഐ-​സി.​പി.​എം ത​ർ​ക്കം​മൂ​ലം ഭ​ര​ണ​സ്തം​ഭ​ന​മാ​ണെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ എം.​എ​സ്. റെ​ജി, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ. മോ​ഹ​ന​ൻ, ര​മേ​ഷ് ഡി. ​കു​റു​പ്പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScamErnakulam NewsParavur Cooperative Bank
News Summary - Paravur Cooperative Bank Irregularity- It is alleged that there is an attempt to sabotage the investigation
Next Story