ചിറ്റാറ്റുകരയിലും ഇനി സർ, മാഡം വിളിയില്ല
text_fieldsപറവൂർ: ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിൽ ഇനിമുതൽ സർ, മാഡം വിളികൾ ഒഴിവാക്കും. കഴിഞ്ഞ ദിവസം കൂടിയ കമ്മിറ്റിയിൽ പ്രസിഡൻറ് ശാന്തിനി ഗോപകുമാർ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന പല വാക്കുകളും ഇന്നും പിന്തുടർന്നുവരുന്നു. അവർക്ക് മുന്നിൽ താഴ്മയായി അപേക്ഷിക്കലുകൾ ആണ് ഉണ്ടായിരുന്നത്. നിങ്ങളുടെ ആവശ്യങ്ങൾ താഴ്മയോടെ അപേക്ഷിക്കുകയല്ല അഭിമാനത്തോടെ അഭ്യർഥിക്കുകയാണ് വേണ്ടത് എന്ന് പ്രമേയം അവതരിപ്പിച്ച് പ്രസിഡൻറ് പറഞ്ഞു. ഇനിമുതൽ ഓഫിസിലും അപേക്ഷകളിലും ഈ രീതി നടപ്പാക്കും. ജീവനക്കാരും പൊതുജനങ്ങളും ഈ മാറ്റത്തോട് സഹകരിക്കണമെന്ന് പ്രസിഡൻറ് അറിയിച്ചു.

