ഞാറ്റുവേല മഹോത്സവം; മുണ്ടോൻ തുരുത്തിൽ പൊക്കാളി കൃഷി തുടങ്ങി
text_fieldsതിരുവാതിര ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി കൊടവക്കാട് പാടശേഖരത്തിൽ
പൊക്കാളി കൃഷിയുടെ വിത്തുവിതക്കൽ പറവൂർ ബ്ലോക്ക് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പൊക്കാളി നെൽകൃഷി തുടങ്ങി. മുണ്ടോൻ തുരുത്ത് പാടശേഖരത്തിലെ വലിയ കൊടവക്കാട് 29 ഏക്കറിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലമൊരുക്കിയാണ് തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.
കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ വഴി ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായാണ് പൊക്കാളി നെൽവിത്ത് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സെബാസ്റ്റ്യൻ തോമസ്, ജെൻസി തോമസ്, എ.കെ. മുരളീധരൻ, ശശി മേനോൻ, അതുൽ ബി. മണപ്പാടൻ, എസ്.കെ. ഷിനു എന്നിവർ പങ്കെടുത്തു.

