Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightദേശീയ പാത നിർമാണ ...

ദേശീയ പാത നിർമാണ അപാകത; പ്രതിഷേധം വ്യാപകം

text_fields
bookmark_border
bridge
cancel
camera_alt

മൂ​ത്ത​കു​ന്നം - കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്റെ ക​മ്പി തു​രു​മ്പി​ച്ച് പു​റ​ത്തു കാ​ണു​ന്ന നി​ല​യി​ൽ

പ​റ​വൂ​ർ: ദേ​ശീ​യ പാ​ത 66ന്റെ ​നി​ർ​മാ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ അ​പാ​ക​ത​ക​ൾ​ക്കെ​തി​ര പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് രം​ഗ​ത്ത്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് മു​സ് ലിം ​ലീ​ഗ് പ​റ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ​യു​ള്ള ഏ​ക​പ​ക്ഷീ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. മൂ​ത്ത​കു​ന്നം - കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന പാ​ലം നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വി​വ​ര​ങ്ങ​ളാ​ണി​പ്പോ​ൾ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്ന​ത്.

പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ ക​മ്പി​ക​ളെ​ല്ലാം പു​റ​ത്തു കാ​ണാ​വു​ന്ന നി​ല​യി​ലാ​ണ്. മാ​ത്ര​മ​ല്ല വി​ര​ൽ കൊ​ണ്ട് തോ​ണ്ടി​യാ​ൽ പോ​ലും കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം ഇ​ള​കി​പ്പോ​രു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ഉ​പ്പു​വെ​ള്ള​ത്തി​ൽ ഈ ​ക​മ്പി​ക​ളു​ടെ ആ​യു​സെ​ത്ര എ​ന്ന ചോ​ദ്യ​മു​യ​രു​ന്നു. ക​മ്പി​ക​ൾ ഉ​പ്പു​വെ​ള്ള​വു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ പ്ലാ​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ർ​മാ​ണ​ത്തി​ന് കാ​ര​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് കോ​ൺ​ക്രീ​റ്റി​ങ്ങും മ​റ്റും ന​ട​ക്കു​ന്ന​ത്. അ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ സാ​ന്നി​ദ്ധ്യം തീ​രെ ഉ​ണ്ടാ​കാ​റി​ല്ല. നി​ർ​മാ​ണ പി​ഴ​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി, നാ​ഷ​ണ​ൽ ഹൈ​വേ ചീ​ഫ് എ​ൻ​ജി​നീ​യ​ർ, മു​ഖ്യ​മ​ന്ത്രി, കേ​ര​ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, എം.​പി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി ലീ​ഗ് പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എ. അ​ബ്ദു​ൽ​ക​രിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ദു​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National highwayProtestsMuslim Leaguebridge construction
News Summary - National highway construction Anomaly Protests
Next Story